കേളകം:ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി അടക്കാത്തോട് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. എസ്.കെ എസ്.എഫ് ഇരിട്ടി മേഖല സെക്രട്ടറി ഫൈസൽ മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി അർസൽ അസി അധ്യക്ഷനായി. ട്രെന്റ് സെക്രട്ടറി പി.കെ ആഷിഫ് പി.യു സഫ്‌വാൻ ,എൻ.ടി അഫ്നാസ്, എൻ.ടി അജിനാസ്, കെ.യു അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.