21.6 C
Iritty, IN
November 22, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ഐ.ജെ.എം സ്കൂളിൽ കണ്ണൂർ ജില്ലാ സെഷൻസ് ജഡ്ജ് മോട്ടിവേഷൻ ക്ലാസ്സ് നൽകി.
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം സ്കൂളിൽ കണ്ണൂർ ജില്ലാ സെഷൻസ് ജഡ്ജ് മോട്ടിവേഷൻ ക്ലാസ്സ് നൽകി.

കുട്ടികളിൽ നിയമബോധവും സാമൂഹിക പ്രതിബന്ധതയും വളർത്തുകയും ഈ മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ്സിൽ കണ്ണൂർ ജില്ലാ – സെഷൻസ് ജഡ്ജി ആർ.എൽ ബൈജു അതിഥിയായി. ഒരു വക്കീൽ മുതൽ സുപ്രീംകോടതി ജഡ്ജി വരെ ആയിത്തീരുന്നതിനുള്ള വിവിധ ഘട്ടങ്ങൾ, ഈ തൊഴിലിൻ്റെ മഹത്വം, ആകർഷിണീയത ,ജോലി സാധ്യതകൾ തുടങ്ങി വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ വിവിധ വിഷയങ്ങളെ മുൻനിർത്തിയുള്ള ക്ലാസ്സ് ഏറെ പ്രയോജനകരവും ആകർഷിണീയവുമായിരുന്നു. ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ‘വേണ്ട സ്ത്രീധനം,വേണ്ട കൈക്കൂലി, വേണ്ട പണം നൽകിയുള്ള പOനം’ എന്ന പ്രചാരണത്തിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്കൂളിൽ നടപ്പിലാക്കി വരുന്ന യങ്ങ് ബഡ്സ് ഗ്ലിറ്റ്സ് എന്ന പരിപാടിയുടെ ഭാഗമായി ഓരോ ആഴ്ചയിലും വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികളുമായി സംവദിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്. ചടങ്ങിൽ അധ്യാപകൻ സുനീഷ് പി. ജോസ്, വി ബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജെയിംസ് കെ.എ തുടങ്ങിയവർ സംസാരിച്ചു.

Related posts

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ് തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയില്‍ സമഗ്രയോഗം

Aswathi Kottiyoor

വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം : ഭണ്ഡാരങ്ങളും അമ്മാറക്കൽ കുടയും എഴുന്നള്ളിച്ചു ഇന്ന് മുതൽ സ്ത്രീകൾക്കും പ്രവേശനാനുമതി

Aswathi Kottiyoor
WordPress Image Lightbox