21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ജില്ലയില്‍ ടി.പി.ആര്‍ എട്ടില്‍ കുറവ് 36 തദ്ദേശ സ്ഥാപനങ്ങളില്‍
kannur

ജില്ലയില്‍ ടി.പി.ആര്‍ എട്ടില്‍ കുറവ് 36 തദ്ദേശ സ്ഥാപനങ്ങളില്‍

കണ്ണൂര്‍: ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) എട്ട് ശതമാനത്തില്‍ കുറവ് വരുന്ന കാറ്റഗറി എയില്‍ ഉള്‍പ്പെടുന്നത് ജില്ലയിലെ 36 തദ്ദേശ സ്ഥാപനങ്ങള്‍. ടി.പി.ആര്‍ എട്ടിനും 16നും ഇടയില്‍ വരുന്ന മിതമായ തോതില്‍ കോവിഡ് വ്യാപനമുള്ള ബി കാറ്റഗറിയില്‍ 43 തദ്ദേശ സ്ഥാപനങ്ങളും 16നും 24നും ഇടയില്‍ വരുന്ന ഉയര്‍ന്ന കൊവിഡ് വ്യാപനമുള്ള സി കാറ്റഗറിയില്‍ രണ്ട് തദ്ദേശ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24നു മുകളില്‍ വരുന്ന അതിതീവ്ര വ്യാപനമുള്ള ഡി കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ ഇല്ല. ജില്ലയില്‍ ടിപിആര്‍ ഏറ്റവും കുറവ് ഇരിക്കൂര്‍ പഞ്ചായത്തിലും (2.2%) ഏറ്റവും കൂടുതല്‍ ചിറക്കല്‍ പഞ്ചായത്തിലുമാണ് (20.6%) എ കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇരിക്കൂര്‍ (2.2%), വളപ്പട്ടണം (2.6%), മൊകേരി (2.7%), പായം (2.8%), മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (3.4%), കതിരൂര്‍ (3.6%), പിണറായി (3.8%), അഞ്ചരക്കണ്ടി (3.8%), പേരാവൂര്‍ (3.9%), കൂത്തുപറമ്പ മുനിസിപ്പാലിറ്റി (4.1%), കീഴല്ലൂര്‍ (4.2%), പാനൂര്‍ മുനിസിപ്പാലിറ്റി (4.2%), കടമ്പൂര്‍ (4.7%), കടന്നപ്പള്ളി പാണപ്പുഴ (4.9%), പന്ന്യന്നൂര്‍ (5.3%), കണ്ണപുരം (5.4%), ചെറുകുന്ന് (5.6%), ചൊക്ലി (5.6%), ചെറുതാഴം (5.7%), കണ്ണൂര്‍ കോര്‍പ്പറേഷന്‍ (5.8%), പെരളശ്ശേരി (5.8%), പയ്യാവൂര്‍ (5.8%), ഉദയഗിരി (5.9%), പെരിങ്ങോം വയക്കര (6.5%), തൃപ്രങ്ങോട്ടൂര്‍ (6.5%), കുറ്റിയാട്ടൂര്‍ (6.6%), പട്ടുവം (6.7%), ചെമ്പിലോട് (6.8%), മാങ്ങാട്ടിടം (6.9%), ഇരിട്ടി മുനിസിപ്പാലിറ്റി 7.1%), ആറളം (7.2%), പടിയൂര്‍ കല്ല്യാട് (7.5%), മുഴക്കുന്ന് (7.5%), അയ്യന്‍കുന്ന് (7.6%), തലശ്ശേരി മുനിസിപ്പാലിറ്റി (7.6%), കോട്ടയം മലബാര്‍ (7.7%). കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന 43 തദ്ദേശ സ്ഥാപനങ്ങള്‍ എരഞ്ഞോളി (8.3%), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (8.5%), നാറാത്ത് (8.5%), മുണ്ടേരി (8.7%), കല്ല്യാശ്ശേരി (8.8%), ഉളിക്കല്‍ (8.9%), കുന്നോത്ത്പറമ്പ് (9%), എരമം കുറ്റൂര്‍ (9.1%), കൊട്ടിയൂര്‍ (9.2%), കുഞ്ഞിമംഗലം (9.2%), ധര്‍മ്മടം (9.3%), പരിയാരം (9.3%), എരുവേശ്ശി (9.4%), കാങ്കോല്‍ ആലപ്പടമ്പ (9.5%), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (9.5%), തില്ലങ്കരി (9.5%), ചെറുപുഴ (9.6%), കേളകം (9.8%), പാട്യം (9.8%), മലപ്പട്ടം (10.3%), വേങ്ങാട് (10.3%), കണിച്ചാര്‍ (10.5%), കൂടാളി (10.5%), മുഴപ്പിലങ്ങാട് (10.6%), പാപ്പിനിശ്ശേരി (10.7%), ആലക്കോട് തേര്‍ത്തല്ലി (10.9%), മയ്യില്‍ (10.9%), കൊളച്ചേരി (11.1%), ചിറ്റാരിപറമ്പ് (12%), ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി (12.2%), ഏഴോം (12.3%), നടുവില്‍ (12.4%), കരിവള്ളൂര്‍ പെരളം (12.9%), മാലൂര്‍ (13.1%), ന്യൂ മാഹി (13.4%), മാടായി (13.5%), മാട്ടൂല്‍ (13.6%), കോളയാട് (13.9%), ആന്തൂര്‍ മുനിസിപ്പാലിറ്റി (14%), അഴീക്കോട് (14.3%), ചപ്പാരപ്പടവ് (15.1%), രാമന്തളി (15.4%), കുറുമാത്തൂര്‍ (15.9%). കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രണ്ട് തദ്ദേശസ്ഥാപനങ്ങള്‍ ചെങ്ങളായി (16.7%), ചിറക്കല്‍ (20.6%)….

Related posts

സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ നേരിട്ട് വിലയിരുത്തി ഭക്ഷ്യമന്ത്രി

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ കോളേജ് കാമ്പസ് എന്ന ആവശ്യം ശക്തമാകുന്നു

Aswathi Kottiyoor

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ചെലവ് കൃത്യമായി നിരീക്ഷിക്കും

Aswathi Kottiyoor
WordPress Image Lightbox