23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിന് തയ്യാറായേക്കും.
Kerala

കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിന് തയ്യാറായേക്കും.

കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. പട്ന എയിംസിൽ ട്രയലുകൾ നടക്കുകയാണ്. ഡൽഹി എയിംസ് ട്രയൽ സ്ക്രീനിങ് തുടങ്ങി. രണ്ടിനും 17നും ഇടയിൽ പ്രായമുള്ളവരിലാണു പരീക്ഷണം.ഫൈസർ വാക്സീനു കൂടി ഇന്ത്യയിൽ അംഗീകാരം കിട്ടിയാൽ അതും കുട്ടികൾക്കു നൽകുമെന്നു ഗുലേറിയ പറഞ്ഞു. കോവിഡിന്റെ മൂന്നാംഘട്ടം കുട്ടികളെ അധികമായി ബാധിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസും ലോകാരോഗ്യസംഘടനയും നടത്തിയ സർവേയിൽ മുതിർന്നവരെ ബാധിക്കുന്ന രീതിയിൽത്തന്നെയാണ് കുട്ടികളെയും കോവിഡ് ബാധിക്കുന്നതെന്നാണ് കണ്ടെത്തിയിരുന്നത്.

Related posts

സർവകലാശാലകളിലെ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ

Aswathi Kottiyoor

ചന്ദ്രന്റെ ചിത്രം പകർത്തി ചാന്ദ്രയാൻ 3 ; ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

Aswathi Kottiyoor

വയനാട്‌ തവിഞ്ഞാലിൽ പുലി കിണറ്റിൽ വീണു

Aswathi Kottiyoor
WordPress Image Lightbox