30.4 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • കണിച്ചാർ സ്വദേശികളായ അബ്കാരി കേസ് പ്രതികൾ റിമാൻ്റിൽ
Kanichar

കണിച്ചാർ സ്വദേശികളായ അബ്കാരി കേസ് പ്രതികൾ റിമാൻ്റിൽ

കോവിഡ് രണ്ടാം ഘട്ട ലോക് ഡൗൺ കാലത്ത് വാഷും ചാരായവും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്തതിന് പേരാവൂർ എക്സൈസ് രജിസ്റ്റർ ചെയ്ത രണ്ട് അബ്കാരി കേസുകളിലെ പ്രതികളൾ കൂത്തുപറമ്പ് JFCM കോടതി മുമ്പാകെ കീഴടങ്ങി റിമാൻ്റിലായി. രണ്ടു കേസുകളിലായി മൂന്നു പ്രതികളാണ് റിമാന്റിലായത്.

2021 മെയ് 21ന് കണിച്ചാർ ടൗണിനു സമീപം 75 ലിറ്റർ വാഷും 5 ലിറ്റർ ചാരായവുംവാറ്റുപകരണങ്ങളും സൂക്ഷിച്ചു വെച്ച് കൈകാര്യം ചെയ്തതിന് പ്രിവൻ്റീവ് ഓഫീസർ എം.പി.സജീവനും പാർട്ടിയും കണ്ടു പിടിച്ച ക്രൈം. 51/21 കേസിലെ ഒന്നും രണ്ടും പ്രതികളായ മാർഷൽ സേവ്യർ (36/21) മനു ബാലചന്ദ്രൻ (32/21) എന്നിവരും, 2021 മെയ് 30ന് 100 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചെങ്ങോം വീട്ടുവളപ്പിൽ സൂക്ഷിച്ചു വെച്ച് കൈകാര്യം ചെയ്തതിന് പ്രിവൻ്റീവ് ഓഫീസർ എൻ.പത്മരാജനും പാർട്ടിയും കണ്ടു പിടിച്ച ക്രൈം 55/21 കേസിലെ പ്രതി കുളവടിക്കര ജോബി മാത്യു(41/21)വുമാണ് അന്വേഷണമദ്ധ്യേ കോടതിയിൽ കീഴടങ്ങിയത്.
പ്രതികളെ ജൂലൈ 8 വരെ റിമാൻ്റ് ചെയ്തു

Related posts

കണിച്ചാര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

വിഷു വിപണന മേളയ്ക്ക് കണിച്ചാറിൽ തുടക്കമായി

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor
WordPress Image Lightbox