കണ്ണൂർ: പാലത്തായി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നിട്ടും പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കുന്നതിൽ ഇടതു സർക്കാർ കാണിക്കുന്ന കാലവിളംബം പ്രതിയെ രക്ഷിക്കാൻ വേണ്ടിയുള്ള ആർ എസ് എസുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ടിന്റെ ഏകദിന ഉപവാസം അഭിപ്രായപ്പെട്ടു.
ആർ എസ് എസി നോട് മുഖാമുഖം നിന്ന പാരമ്പര്യമാണെനിക്കുള്ളതെന്ന് വീമ്പു പറയുന്ന മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടങ്കിൽ പത്മരാജനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്താണ് ആർജ്ജവം കാണിക്കേണ്ടതെന്നും പ്രതിസ്ഥാനത്ത് ആർ എസ് എസ്സാവുമ്പോൾ
മുട്ടുവിറക്കുന്നത് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗലക്ഷണമാണെന്നും
ഉപവാസം ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്
പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി പളളിപ്രം പ്രസന്നൻ അധ്യക്ഷത വഹിച്ചു.അഡ്വ : കസ്തൂരി ദേവൻ, പ്രേമൻ പാതിരിയാട് തുടങ്ങിയവർ അഭിവാദ്യ പ്രഭാഷണം നടത്തി.വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ ലില്ലി ജെയിംസ്, സി മുഹമ്മദ് ഇംതിയാസ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് ലുബൈബ് ബഷീർ
സി പി രഹ്ന ടീച്ചർ, വിജയൻ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ സ്വാഗതവും
ടി പി ഇല്യാസ് നന്ദിയും പറഞ്ഞു
previous post