27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 2.27 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് 2.27 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

സം​സ്ഥാ​ന​ത്തി​ന് 2,26,780 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 1,76,780 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 50,000 കോ​വാ​ക്സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്.

കോ​വാ​ക്സി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം 53,500, എ​റ​ണാ​കു​ളം 61,640, കോ​ഴി​ക്കോ​ട് 61,640 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ് അ​നു​വ​ദി​ച്ച​ത്. അ​തി​ല്‍ എ​റ​ണാ​കു​ള​ത്തെ വാ​ക്സി​ന്‍ എ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തേ​യും കോ​ഴി​ക്കോ​ട്ടേ​യും വാ​ക്സി​ന്‍ രാ​ത്രി​യോ​ടെ എ​ത്തും.

ഇ​തു​കൂ​ടാ​തെ 900 കോ​ള്‍​ഡ് ബോ​ക്സു​ക​ള്‍ കൂ​ടി സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 240 കോ​ള്‍​ഡ് ബോ​ക്സു​ക​ള്‍ വീ​തം എ​ത്തി​യി​ട്ടു​ണ്ട്. വാ​ക്സി​ന്‍ കേ​ടാ​കാ​തെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് കോ​ള്‍​ഡ് ബോ​ക്സ്. താ​പ​ന​ഷ്ടം പ​ര​മാ​വ​ധി കു​റ​യ്ക്കും വി​ധം പ്ര​ത്യേ​ക പോ​ളി​മ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റെ നേ​രം വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ക​യോ ഐ​സ് ലൈ​ന്‍​ഡ് റ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍ കേ​ടാ​കു​ക​യോ ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ വാ​ക്സി​നു​ക​ള്‍ സൂ​ക്ഷി​ക്കാ​നാ​ണ് കോ​ള്‍​ഡ് ബോ​ക്സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ ജി​ല്ലാ റീ​ജി​യ​ണ​ല്‍ വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ല്‍ നി​ന്ന് വാ​ക്സി​ന്‍ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു.

Related posts

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ‘ധരണി സംരക്ഷണ ഭരണി’ സ്ഥാപിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടരക്കോടി കഴിഞ്ഞു, ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.71 ലക്ഷം പേര്‍ക്ക്

Aswathi Kottiyoor

എല്ലാവരും സാധാരണ ഭക്തർ; ശബരിമലയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്യരുത്: ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox