27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായി മാറി- പ്രധാനമന്ത്രി.
Kerala

കോവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായി മാറി- പ്രധാനമന്ത്രി.

ഇന്ന് ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ, യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡിനെതിരെ പോരാടാൻ യോഗ ജനങ്ങൾക്ക് ആന്തരിക ശക്തി നൽകി. കോവിഡ് ഉയർന്നുവന്ന ഘട്ടത്തിൽ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറി. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു.മഹാമാരിക്കെതിരെ ആളുകൾക്ക് പോരാടണമെന്ന വിശ്വാസം ഇത് പകർന്നു. വൈറസിനെതിരായ പോരാട്ടത്തിൽ ഒരു മാർഗമായി യോഗയെന്ന് കോവിഡ് മുന്നണി പോരാളികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

സമ്മർദ്ദങ്ങളിൽ ശക്തിയും നിരാശയിൽ ശുഭാപ്തി വിശ്വാസവും യോഗ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related posts

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല; കേ​ന്ദ്ര നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

Aswathi Kottiyoor

പേരാവൂർ മണ്ഡലംതല നവകേരള സദസിന്റെ സംഘാടക സമിതി രൂപീകരിച്ചു.

Aswathi Kottiyoor

പു​തു​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വച്ചു

Aswathi Kottiyoor
WordPress Image Lightbox