22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • ഇന്ധന വില വര്‍ധനവ് :പേരാവൂരില്‍ ചക്ര സ്തംഭന സമരം നടത്തി
Peravoor

ഇന്ധന വില വര്‍ധനവ് :പേരാവൂരില്‍ ചക്ര സ്തംഭന സമരം നടത്തി

പേരാവൂര്‍:അനിയന്ത്രിതമായ ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പേരാവൂരില്‍ രണ്ടിടങ്ങളിലായി ചക്ര സ്തംഭന സമരം നടത്തി.പേരാവൂര്‍ ടൗണ്‍ ജംഗ്ഷനില്‍ നടത്തിയ ചക്രസ്ംഭന സമരം കെ കെ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.യു വി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സമരം ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ലോക്കല്‍ സെക്രട്ടറി എം രാജീവന്‍ ഉദ്ഘാടനം ചെയ്തു.കെ പ്രഭാകരന്‍,പി കെ സന്തോഷ് ,അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം

Aswathi Kottiyoor

പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു

Aswathi Kottiyoor

അനിൽ കുമാറിന് നാടിന്റെ അന്ത്യാഞ്ജലി

Aswathi Kottiyoor
WordPress Image Lightbox