വിവാദ പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ മരിച്ച നിലയിൽ. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന് വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന് വൈദ്യരെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.