കണ്ണൂര്‍: കോവിഡ് മൂലം കുടുംബത്തിലെ മുഖ്യവരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒബിസി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്കരിച്ച വായ്പാ പദ്ധതി പ്രകാരമാണ് സഹായം ലഭ്യമാക്കുന്നത്.
മൂന്നു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ മുഖ്യവരുമാനദായകനായിരുന്ന 60 വയസില്‍ താഴെ പ്രായമുള്ള വ്യക്തി കോവിഡ് മൂലം മരണപ്പെട്ടാലാണ് ആശ്രിതര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ ലഭിക്കുക.
അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ തുക വരുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതില്‍ പദ്ധതി അടങ്കലിന്റെ 80 ശതമാനം തുക (പരമാവധി നാല് ലക്ഷം രൂപ) വായ്പയും ബാക്കി 20 ശതമാനം (പരമാവധി ഒരു ലക്ഷം രൂപ) സബ്സിഡിയായും നല്‍കും. അഞ്ച് വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. വാര്‍ഷിക പലിശനിരക്ക് ആറ് ശതമാനം. പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യോഗ്യതയും താത്പര്യവുമുള്ളവര്‍ അവരുടെ വിശദവിവരങ്ങള്‍ 28നകം www.ksbcdc.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471-2577539, 2577540, 2577550.