33.9 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ വൈശാഖോത്സവം ഇന്ന്‌ സമാപിക്കും.
Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം ഇന്ന്‌ സമാപിക്കും.

കൊട്ടിയൂര്‍ 28 നാള്‍ നീണ്ടുനിന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഞായറാഴ്ച തൃക്കലശ്ശാട്ടോടെ സമാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ തീർഥാടകരെ പ്രവേശിപ്പിക്കാതെ രണ്ടാംവര്‍ഷമാണ് ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് പന്തീരിടി പൂജയ്‌ക്കൊപ്പം വലിയ വട്ടളം പായസം നിവേദിച്ചു. തുടർന്ന് ഉച്ചശീവേലിക്കിടെ ഏഴില്ലക്കാരായ വാളശ്ശന്‍മാര്‍ തിരുവഞ്ചിറയില്‍ വാളാട്ടം നടത്തി. കുടിപതികളുടെ തേങ്ങയേറിന് ശേഷം ആയിരം കുടം അഭിഷേകം. സന്ധ്യയോടെ മത്തവിലാസം കൂത്ത് സമര്‍പ്പണവും നടന്നു.

Related posts

കണിച്ചാറിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും ഉപവാസവും

Aswathi Kottiyoor

കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ നിയമനം മലബാർ ദേവസ്വം ബോർഡ് സ്റ്റേ ചെയ്തു;ഉത്സവ നടത്തിപ്പ് ചുമതല വി കെ സുരേഷിന്

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor
WordPress Image Lightbox