അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ്ഹൈസ്കൂളിൽ വായനാവാരാചരണം സമുചിതമായി ആചരിച്ചു. പ്രശസ്ത സാഹിത്യകാരനും നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതൻ മാങ്ങാട് വായനാവാരാചരണം ഉദ്ഘാടനം ചെയ്തു.ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അംബികാസുതൻ മാങ്ങാട് കുട്ടികളുമായി ലൈവായി സംവദിക്കുകയുണ്ടായി.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എഴുതിയ കഥകളുട പ്രമേയത്തെ കുറിച്ചും സംസാരിച്ചു.കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.എട്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ രണ്ടു മത്സ്യങ്ങൾ എന്ന കഥ എഴുതിയ രചയിതാവ് എന്ന നിലയിൽ കുട്ടികളുമായി ഏറെ നേരം അദ്ദേഹം സംവദിച്ചു.
ഹെഡ്മാസ്റ്റർ ജോൺസൺ വി.സി അധ്യക്ഷത വഹിച്ചു .ജോഷി ജോസഫ് ,ജോസ് സ്റ്റീഫൻ എന്നിവർ
നേതൃത്വം നൽകി.വായനാദിനത്തിന്റെ ഒന്നാം ദിവസം ആകർഷകമായ മത്സരങ്ങൾ സംഘടിപ്പിച്ചു.ഹലോ സാഹിത്യക്വിസ് മത്സരവും വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.തുടർന്നു വരുന്ന ദിവസങ്ങളിൽ പ്രശസ്ത കഥാകൃത്ത് വീരാൻ കുട്ടി, തിരക്കഥാകൃത്തും നോവലിസ്റ്റുമായ ഹരിദാസ് കരിവെള്ളൂർ, യുവ കവയിത്രി അമ്യത കേളകം, എഴുത്തുകാരനും വാഗ്മിയുമായ ജെയിംസ് കെ എ,യുവ ചലച്ചിത്ര ഗാനരചയിതാവ് ജിതിൻ ദേവസി,
സമാപന സമ്മേളനത്തിൽ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ റഷീദ് പാറയ്ക്കൽ എന്നിവർ ഓൺലൈൻ ലൈവിൽ കുട്ടികളുമായി സംവദിക്കുന്നു. ഓരോ ദിവസവും വ്യത്യസ്തവും ആകർഷകവുമായ മത്സരങ്ങളും സംഘടിപ്പിക്കുന്നു.