എടൂര്‍: ആറളം കൃഷിഭവന്, ആറളം പഞ്ചായത്ത്, ആറളം കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കോവിഡ് മഹാമാരി കാലത്ത് ദുരിതത്തിലായ മരച്ചീനി കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് പദ്ധതി ഇന്ന് ആരംഭിക്കും.
ആറളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്തതില്‍ നിന്നും വിളവെടുത്ത 30 ടണ്ണിലധികം വരുന്ന കപ്പ വിറ്റഴിക്കുവാന്‍ ഓരോ വീട്ടിലും എത്തും. മൂന്നുകിലോ 50 രൂപ നിരക്കിലാണ് കപ്പ വാങ്ങലും വില്പനയും. പരസ്പര സഹകരണത്തോടെ പ്രതിസന്ധിയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനും അതോടൊപ്പം ഇനി മുതല്‍ ആറളം പഞ്ചായത്തില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഇവിടെ തന്നെ വിറ്റഴിക്കാനുഉള്ളതുമാണ് സംരംഭം.
കഴിഞ്ഞ ദിവസങ്ങളില്‍ 20 ടണ്ണിലധികം കപ്പ യുവജനസംഘടന വഴിയും ഹോര്‍ട്ടി കോര്‍പ്പ് വഴിയും വിറ്റഴിച്ചിരുന്നു.