27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • കോവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു
kannur

കോവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ കോവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു. ഇതോടെ പതുക്കെ ആശുപത്രികളില്‍ കോവിഡ് ഇതര ചികിത്സ പൂര്‍വ്വ സ്ഥിതിയിലേക്ക് വരികയാണ്. തലശേരി ജനറല്‍ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഒ.പികള്‍ പുനരാരംഭിച്ചു. ശസ്ത്രക്രിയകള്‍ ഒഴികെ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സാധാരണ നിലയിലേക്ക് എത്തും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ചെയ്യുന്നുണ്ട്. തലശേരി ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സക്കായി 198 കിടക്കകളാണ് സജ്ജമാക്കിയിരുന്നത്. ഇതില്‍ ഇപ്പോള്‍ 46 രോഗികള്‍ മാത്രമാണുള്ളത്. ജില്ലയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണത്തിലും ഇതിനനുസരിച്ചു കുറവുണ്ട്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 486 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ മൊത്തം 838 സാധാരണ കിടക്കകള്‍ ഉള്ളതില്‍ 248ല്‍ മാത്രമേ രോഗികളുള്ളൂ. 136 ഐ.സി.യു കിടക്കകളില്‍ 103 പേരാണ് ചികിത്സയിലുള്ളത്. 60 വെന്റിലേറ്ററില്‍ 35 എണ്ണത്തിലാണ് രോഗികള്‍. അഞ്ച് സി.എഫ്.എല്‍.ടി.സികളിലായി ആകെ 239 കിടക്കകള്‍ ഉണ്ട്. ഇതില്‍ 62 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഒമ്പത് സി.എഫ്.എല്‍.ടി.സികളില്‍ 629 കിടക്കകള്‍ ഉള്ളതില്‍ 77ല്‍ മാത്രമാണ് രോഗികളുള്ളത്.ഡോമിസിലറി കെയര്‍ സെന്ററില്‍ 779 കിടക്കകളുണ്ട്. ഇതില്‍ നിലവില്‍ ഉപയോഗിക്കുന്നത് 34 മാത്രമാണ്. സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നുണ്ട്….

Related posts

വായനവാരാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

Aswathi Kottiyoor

കാടിറങ്ങുന്ന ആനകൾക്ക്‌ കഴിയാൻ ആറളം ഫാമിൽ പൊന്തക്കാടുകൾ

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍; അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന

Aswathi Kottiyoor
WordPress Image Lightbox