22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പെട്രോൾ വിലവർധന: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന്​ ഹർജി
Kerala

പെട്രോൾ വിലവർധന: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന്​ ഹർജി

പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരണമെന്ന്​ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. ഡീസലിന്റെയും പെ​ട്രോളിന്റെയും വില ദിവസവും കുതിച്ചുകയറുന്ന അവസ്ഥ ഒഴിവാക്കാൻ ഇവക്ക്​ ജി.എസ്​.ടി നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാറാണ്​ ഹർജി നൽകിയിരിക്കുന്നത്​.

രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചാണ് ഇന്ധനങ്ങളുടെ വിലവർധനയെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പുസമയത്ത്​ വില നിയന്ത്രിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ കഴിയുന്നുണ്ട്​. ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരുന്നതോടെ ഇന്ധനവില നിയന്ത്രിക്കാനാവും. ഇന്ധനത്തിന്​ വിൽപന നികുതി, അധിക നികുതി, സെസ് തുടങ്ങിയവ ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറിനെ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു

Related posts

സഹകരണമേഖല പുതിയകാലത്തെ ബദല്‍: മുഖ്യമന്ത്രി

Aswathi Kottiyoor

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ………..

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര രണ്ടാം ഭാഗം

Aswathi Kottiyoor
WordPress Image Lightbox