22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കാലവർഷം: ജൂൺ 23 മുതൽ കുടകിൽ ഭാരമേറിയ ചരക്കുലോറികൾക്ക് നിരോധനം
kannur

കാലവർഷം: ജൂൺ 23 മുതൽ കുടകിൽ ഭാരമേറിയ ചരക്കുലോറികൾക്ക് നിരോധനം

കാലവർഷം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലിെൻറ ഭാഗമായി ജൂൺ 23 മുതൽ ഒന്നര മാസത്തേക്ക് ഭാരമേറിയ വലിയ ചരക്കു ലോറികൾക്ക് കുടക് ജില്ലയിൽ നിരോധനം ഏർപ്പെടുത്തി. ജൂൺ 23 മുതൽ ആഗസ്​റ്റ് 16വരെയാണ് വലിയ ട്രക്കുകൾക്ക് കുടക് ജില്ലയിൽ നിരോധനം ഏർപ്പെടുത്തികൊണ്ട് ജില്ല ഭരണകൂടം ഉത്തരവിറക്കിയത്.മഴക്കാലത്തെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും കണക്കിലെടുത്തും റോഡുകളുടെ അവസ്ഥ കണക്കിലെടുത്തുമാണ് മുൻകരുതലായി വലിയ ലോറികൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഡെപ്യൂട്ടി കമീഷണർ ചാരുലത സോമൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം,കേരളത്തിലേക്കുള്ള കുടക് വഴിയുള്ള ചരക്കു നീക്കം ഉൾപ്പെടെ തടസപ്പെട്ടേക്കും. കണ്ണൂരിലേക്ക് ഉൾപ്പെടെ ചരക്ക് ലോറികൾ കുടക് വഴിയാണ് പോകുന്നത്.നിയന്ത്രണത്തെതുടർന്ന് കുടക് ജില്ല ഒഴിവാക്കി മൈസൂരു വഴി പോകേണ്ടാ സാഹചര്യമാണുള്ളത്.

ഇതിനാൽ തന്നെ മലബാർ ഭാഗത്തേക്ക് കുടക് വഴിയുള്ള ചരക്കുനീക്കത്തെയായിരിക്കും നിരോധനം പ്രധാനമായും ബാധിക്കുക. നിശ്ചിത ഭാരത്തിന് മുകളിലുള്ള ചരക്ക് നീക്കത്തിനാണ് നിരോധനം. മരം,മണൽ, മറ്റു ചരക്കുവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടെ 16,200 കിലോയോ അതിന് മുകളിലോ ഭാരവുമായി പോകുന്ന ട്രക്കുകൾക്കും വലിയ ലോറികൾക്കുമാണ് നിരോധനം ബാധകമാകുക. കാർഗോ കണ്ടെയ്നർ ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ തുടങ്ങിയവക്കും നിരോധനമുണ്ടാകും.

Related posts

പ്ര​വേ​ശ​ന കു​രു​ക്കി​ൽ പ്ല​സ് വ​ൺ; പ്ര​തി​ഷേ​ധം ശ​ക്തം

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു………….

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 1132 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
WordPress Image Lightbox