26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന് 25 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ ന​ൽ​കി
kannur

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന് 25 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ ന​ൽ​കി

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ര്‍​പ​റേ​ഷ​ന് 25 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ കൂ​ടി പു​തു​താ​യി ല​ഭി​ച്ചു. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദ​ക്ഷി​ണേ​ഷ്യ​യി​ലെ പ​രി​സ്ഥി​തി സേ​വ​ന രം​ഗ​ത്തെ മു​ന്‍​നി​ര സ്ഥാ​പ​ന​മാ​യ ബ്ലൂ ​പ്ലാ​ന​റ്റ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് സൊ​ലൂ​ഷ​ന്‍​സാ​ണ് മേ​യ​റു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം 25 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ കൈ​മാ​റി​യ​ത്. കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി വി​നോ​ദ് തോ​മ​സ് മേ​യ​ര്‍ ടി.​ഒ.​മോ​ഹ​ന​ന് കോ​ണ്‍​സെ​ന്‍​ട്രേ​റ്റു​ക​ള്‍ കൈ​മാ​റി. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ശ​ബീ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, ഷ​മീ​മ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​പി. അ​ബ്ദു​ൾ റ​സാ​ഖ്, ടി. ​ര​വീ​ന്ദ്ര​ന്‍, കൂ​ക്കി​രി രാ​ജേ​ഷ്, കെ.​പി. ജ​യ​സൂ​ര്യ​ന്‍, കെ. ​സു​രേ​ഷ്, സെ​ക്ര​ട്ട​റി ഡി. ​സാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ പ​ത്തും കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഒ​രും ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റും ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യി​രു​ന്നു. ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ളി​ല്‍ ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട 10 ലി​റ്റ​ര്‍ ക​പ്പാ​സി​റ്റി​യു​ള്ള കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ളാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ച്ച​ത്. 36 ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ കൈ​വ​ശം ല​ഭി​ച്ച​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ സ്വ​ന്ത​മാ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മാ​റി​യെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.
ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​റു​ക​ള്‍ സു​ല​ഭ​മാ​കു​ന്ന​തോ​ടെ അ​ത്യാ​വ​ശ്യ രോ​ഗി​ക​ള്‍​ക്ക് ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും നി​റ​ച്ചു വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​കും. ഇ​വ കോ​ര്‍​പ​റേ​ഷ​നു കീ​ഴി​ലു​ള്ള പി​എ​ച്ച്‌​സി​ക​ള്‍​ക്കും മ​റ്റ് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ന​ല്‍​കി അ​ത്യാ​വ​ശ്യ രോ​ഗി​ക​ള്‍​ക്ക് വീ​ടു​ക​ളി​ലെ​ത്തി​ച്ചു സൗ​ജ​ന്യ സേ​വ​നം ന​ല്‍​കു​ന്ന കാ​ര്യം കോ​ര്‍​പ​റേ​ഷ​ന്‍ ആ​ലോ​ചി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

Related posts

ലഹരിക്കെതിരെ കലയാട്ടം തീർത്ത് എടക്കാട് ബ്ലോക്ക്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് : 668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ഇലത്തോരൻ പാചക മത്സരം സംഘടിപ്പിച്ചു*

Aswathi Kottiyoor
WordPress Image Lightbox