22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ര​ക്ത​ദാ​നം ജീ​വ​ദാ​ന​മെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
kannur

ര​ക്ത​ദാ​നം ജീ​വ​ദാ​ന​മെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ത​ല​ശേ​രി: ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ന​മ്മ​ൾ ജീ​വ​ന്‍റെ ദാ​ന​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. പ്ര​തീ​ക്ഷ മ​ദ്യ​പാ​ന​രോ​ഗ ചി​കി​ത്സാ​കേ​ന്ദ്രം, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​ന്ന്യം ‘പ്ര​തീ​ക്ഷ’​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.
ദൈ​വം മ​നു​ഷ്യ​ന് ര​ക്തം ത​ന്നു. ര​ക്ത​ത്തി​ലാ​ണ് ജീ​വ​ൻ നി​ല​നി​ൽ​ക്കു​ന്ന​ത്. ര​ക്തം ദാ​നം ചെ​യ്യു​മ്പോ​ൾ ജീ​വ​നാ​ണ് നാം ​ദാ​നം ചെ​യ്യു​ന്ന​ത്. ര​ക്ത​ദാ​നം മ​ഹാ​ദാ​ന​വും ജീ​വ​ന്‍റെ ദാ​ന​വു​മാ​ണ്. ഈ ​മേ​ഖ​ല​യി​ൽ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ൾ ഏ​റെ മാ​തൃ​കാ​പ​ര​മാ​ണ്. മു​ന്പ് കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കാ​യി മ​ല​ബാ​റി​ൽ​നി​ന്ന് ദീ​ർ​ഘ​ദൂ​രം ന​മു​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. എ​ന്നാ​ൽ എം​സി​സി​യു​ടെ വ​ള​ർ​ച്ച​യി​ലൂ​ടെ കാ​ൻ​സ​റി​നു​ള്ള മി​ക​ച്ച ഏ​തു ചി​കി​ത്സ​യും ന​മു​ക്ക് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചു. ഇ​തു വ​ലി​യ ആ​ശ്വാ​സ​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു.
ര​ക്ത​ദാ​നം ന​ട​ത്തി​യാ​ണ് മാ​ർ പാം​പ്ലാ​നി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ബാ​ല​കൃ​ഷ്ണ​ൻ, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ന​വാ​സ് മേ​ത്ത​ർ, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം, മു​ക്തി ശ്രീ ​പ്ര​സി​ഡ​ന്‍റ് ഷി​നോ സി​ബി പാ​റ​ക്ക​ൽ, പ്ര​തീ​ക്ഷ പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ർ ഫാ.​മാ​ത്യു കാ​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ഡെ​ങ്കി​പ്പ​നി​ക്കെതിരേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ

Aswathi Kottiyoor

ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

Aswathi Kottiyoor

മി​ൽ​മ​യു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി പി​ൻ​വ​ലി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ്.

Aswathi Kottiyoor
WordPress Image Lightbox