24.9 C
Iritty, IN
October 4, 2024
  • Home
  • Kochi
  • കാലവർഷം കനത്തു; 12 ജില്ലകളിൽ ഇന്ന്‌ യെല്ലോ അലർട്ട്‌….
Kochi

കാലവർഷം കനത്തു; 12 ജില്ലകളിൽ ഇന്ന്‌ യെല്ലോ അലർട്ട്‌….

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം ശക്തമാകും. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്.ചൊവ്വാഴ്‌ച വരെ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപിലും കനത്ത കാറ്റിനും സാധ്യതയുണ്ട്‌.

തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കേരളം, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നാണും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 16 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

Related posts

സോളാര്‍ കേസിലെ പീഡനപരാതി: അടൂര്‍ പ്രകാശിനെയും അനില്‍കുമാറിനെയും സിബിഐ ചോദ്യംചെയ്തു.

Aswathi Kottiyoor

കേരളം വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി……….

Aswathi Kottiyoor

ലഹരി ഉപയോഗിച്ച് ഡ്രൈവിങ്, വാഹനങ്ങൾ ഇടിച്ചിട്ടു; നടിയും കൂട്ടാളിയും കസ്റ്റഡിയിൽ.

Aswathi Kottiyoor
WordPress Image Lightbox