23.6 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • തിരുവാതിര ചതുശ്ശതം പെരുമാളിന് സമർപ്പിച്ചു, തൃക്കൂർ അരിയളവും നടന്നു . പുണർതം ചതുശ്ശതം ഇന്ന് .
Kottiyoor

തിരുവാതിര ചതുശ്ശതം പെരുമാളിന് സമർപ്പിച്ചു, തൃക്കൂർ അരിയളവും നടന്നു . പുണർതം ചതുശ്ശതം ഇന്ന് .

വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഭഗവാന് സമർപ്പിച്ചു. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിച്ചത്. നൂറ് ഇടങ്ങഴി അരി, നൂറ് നാളികേരം, നൂറുകിലോ ശർക്കര, നൂറ്‌ പഴം,നെയ്യും ചേർത്താണ് പായസം തയാറാക്കുക. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കാൽവട്ടള പായസ നിവേദ്യമാണ് നടത്തിയത്. മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു.
രാത്രി പൂജയ്ക്കുശേഷം നാലു തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ വെച്ച് അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകുന്ന ചടങ്ങാണ് തൃക്കൂർ അരിയളവ്.
തൃക്കൂർ അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകാറുള്ളൂ. ഒരു തറവാട്ടിലെ മൂന്നു പേർ വെച്ചാണ് ചടങ്ങിൽ പങ്കെടുക്കുന്നത് .
ഞായറാഴ്ചയാണ് രണ്ടാമത്തെ പായസ നിവേദ്യമായ പുണർതം ചതുശ്ശതം .

Related posts

വെങ്ങലോടിയില്‍ ഭിന്നശേഷിക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കാനിടയായ സംഭവം ; കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.

Aswathi Kottiyoor

ഉത്സവ ഓർമകളുറങ്ങും ഓടപ്പൂക്കൾ

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor
WordPress Image Lightbox