• Home
  • Iritty
  • ഉദ്ഘാടനത്തിനൊപ്പം പേരുമാറ്റവും കാത്ത് ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ്
Iritty

ഉദ്ഘാടനത്തിനൊപ്പം പേരുമാറ്റവും കാത്ത് ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ്

ഇ​രി​ട്ടി: സ്ഥ​ല​പ്പേ​രി​ലെ അ​വ്യ​ക്ത തകാ​ര​ണം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സ​വും ബു​ദ്ധി​മു​ട്ടും പ​രി​ഹ​രി​ക്കാ​ന്‍ പു​തു​താ​യി കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന ഇ​രി​ട്ടി​യി​ലെ ഉ​ളി​യി​ല്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സിന്‍റെ പേര് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​ പേ​രി​നൊ​പ്പ​മു​ള്ള സ്ഥ​ല​പ്പേ​ര് ഇ​രി​ട്ടി​യെ​ന്ന് മാറ്റണമെന്നാണ് ആവശ്യം.
ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​കേ​ന്ദ്ര​വും പേ​രി​ലെ സ്ഥ​ല​വും ത​മ്മി​ല്‍ കി​ലോ മീ​റ്റ​റു​ക​ളു​ടെ അ​ന്ത​ര​മു​ള്ള​തും ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യ​തും കാ​ര​ണം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ വി​വി​ധ ആ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന​വ​ര്‍ ചാ​വ​ശേ​രി വി​ല്ലേ​ജ് പ​രി​ധി​യി​ലെ ഉ​ളി​യി​ല്‍ ടൗ​ണി​ലെ​ത്തി അ​ബ​ദ്ധം പി​ണ​ഞ്ഞ് വീ​ണ്ടും ഇ​രി​ട്ടി​യി​ലെ ഓ​ഫി​സി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്.
ബ്രി​ട്ടി​ഷ് ഭ​ര​ണ​കാ​ല​ത്ത് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത് ഉ​ളി​യി​ലാ​യി​രു​ന്നു. അ​തു​കാ​ര​ണം ആ​ദ്യ​കാ​ലം മു​ത​ല്‍ സ്ഥ​ല​പ്പേ​ര് ചേ​ര്‍​ത്ത് ഉ​ളി​യി​ല്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് എ​ന്നാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പി​ന്നീ​ട് 40 വ​ര്‍​ഷം മു​ന്പ് ഇ​പ്പോ​ഴു​ള്ള ഇ​രി​ട്ടി കീ​ഴൂ​രി​ലേ​ക്ക് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം മാ​റ്റി​യെ​ങ്കി​ലും പേ​ര് മാ​ത്രം മാ​റി​യി​ല്ല.
ഓ​ഫീ​സ് മ​റ്റൊ​രു വി​ല്ലേ​ജി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ച് നാ​ലു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും സ്ഥ​ല​പ്പേ​രി​ല്‍ മാ​റ്റം വ​രു​ത്താ​ത്ത​താ​ണ് പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്.
ഇ​തേ തു​ട​ര്‍​ന്നാ​ണ് ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വി​ട്ട് ഇ​രി​ട്ടി​യി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്ന സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ന് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ പേ​രു​ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്ന​ത്.
സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ന്‍റെ പേ​ര് ഇ​രി​ട്ടി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ള്‍ കേ​ര​ള ഡോ​ക്യു​മെ​ന്‍റ് റൈ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​വ് എം.​പി.​മ​നോ​ഹ​ര​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും ര​ജി​സ്‌​ട്രേ​ഷ​ന്‍ മ​ന്ത്രി​ക്കും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഐ​ജി​ക്കും അ​പേ​ക്ഷ ന​ല്‍​കി.

Related posts

വി​മു​ക്ത​ഭ​ട സേ​വ​ന കേ​ന്ദ്രം

Aswathi Kottiyoor

ഇ​രി​ട്ടി ഹൈ​സ്‌​കൂളി​ലെ അ​ധ്യാ​പ​ക നി​യ​മ​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

Aswathi Kottiyoor

എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ കയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു……..

Aswathi Kottiyoor
WordPress Image Lightbox