21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • അതിവേഗ​ റെയിൽ: ഏതാണ്ട്​ നിലവിലെ പാതക്ക്​സമാന്തരം
kannur

അതിവേഗ​ റെയിൽ: ഏതാണ്ട്​ നിലവിലെ പാതക്ക്​സമാന്തരം

ക​ണ്ണൂ​ർ: സെ​മി ഹൈ​സ്​​പീ​ഡ്​ റെ​യി​ൽ പ​ദ്ധ​തി​യു​ടെ (സി​ൽ​വ​ർ ലൈ​ൻ) ജി​ല്ല​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​പ​ഥ​ത്തി​െൻറ അ​ന്തി​മ രൂ​പ​രേ​ഖ​യാ​യി. മാ​ഹി​യി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന പാ​ത ഏ​താ​ണ്ട്​ നി​ല​വി​ലെ റെ​യി​ൽ​പാ​ത​ക്ക്​ സ​മാ​ന്ത​ര​മാ​യാ​ണു​ പോ​കു​ന്ന​ത്. ഇ​തി​ന്​ 15 മു​ത​ൽ 20 മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കും. അ​ന്തി​മ അ​ലൈ​ൻ​മെൻറ്​ പ്ര​കാ​രം പാ​ത ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്. ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് നാ​ലി​ര​ട്ടി ന​ഷ്​​ട​പ​രി​ഹാ​ര​മാ​ണ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം. ചി​ല​യി​ട​ങ്ങ​ളി​ൽ 100 മു​ത​ൽ 200 മീ​റ്റ​ർ വ​രെ നി​ല​വി​ലു​ള്ള പാ​ത​യി​ൽ നി​ന്ന് മാ​റി​യാ​ണ് അ​തി​വേ​ഗ പാ​ത​യു​ടെ അ​ലൈ​ൻ​മെൻറ്.

പു​തി​യ പാ​ത ജി​ല്ല​യി​ൽ കൂ​ടു​ത​ലും നി​ല​വി​ലെ റെ​യി​ൽ പാ​ത​യു​ടെ കി​ഴ​ക്ക് ഭാ​ഗ​ത്താ​യാ​ണ് വ​രി​ക. അ​തി​വേ​ഗ പാ​ത​യു​ടെ അ​ലൈ​ൻ​മെൻറി​ൽ നി​ന്ന് മാ​ഹി ന​ഗ​ര​ത്തെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലെ റെ​യി​ലി​നോ​ട് ചേ​ർ​ന്ന് മാ​ഹി ന​ഗ​ര​ത്തി​ൽ കൂ​ടി​യാ​ണ് പു​തി​യ പാ​ത പോ​വു​ക.നി​ല​വി​ലെ പാ​ത​യി​ൽ ക​ടു​ത്ത വ​ള​വു​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​തി​യ പാ​ത മാ​റി​പ്പോ​കു​ന്ന​ത്. വ​ള​വു​ക​ളു​ടെ ക​ടു​പ്പം കു​റ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്. അ​തി​വേ​ഗ ട്രെ​യി​നി​ന്​​ ക​ടു​ത്ത വ​ള​വ് തി​രി​യാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​ത് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്യും. പ​ര​മാ​വ​ധി നേ​ർ​രേ​ഖ​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​നു​ള്ള സ​ഞ്ചാ​ര​പാ​ത​യൊ​രു​ക്കു​ക എ​ന്ന​താ​ണ്​​​ അ​ലൈ​ൻ​മെൻറ്​ ത​യാ​റാ​ക്കു​ന്ന​തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള സ​മീ​പ​നം. നാ​ല​ര മ​ണി​ക്കൂ​ർ കൊ​ണ്ട്​ തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്ന്​ കാ​സ​ർ​കോ​​ട്ടെ​ത്തു​ക എ​ന്ന​താ​ണ്​ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക്കാ​യു​ള്ള പ്രാ​ഥ​മി​ക അ​നു​മ​തി സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന​ു. ജി​ല്ല​യി​ൽ ക​ണ്ണൂ​രി​ൽ മാ​ത്ര​മാ​ണ്​ അ​തി​വേ​ഗ റെ​യി​ലി​ന്​ സ്​​റ്റോ​പ്​​ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ കി​ഴ​ക്ക്​​ ഭാ​ഗ​ത്താ​യി​രി​ക്കും സി​ൽ​വ​ർ ലൈ​ൻ സ്​​റ്റേ​ഷ​ൻ വ​രി​ക.

മാ​ഹി സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന ലൈ​ൻ പ​ു​ന്നോ​ലി​ലെ​ത്തു​േ​മ്പാ​ൾ നി​ല​വി​ലെ റെ​യി​ൽ പാ​ത​യി​ൽ നി​ന്ന്​ ഏ​താ​ണ്ട്​ പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്തേ​ക്ക്​ നൂ​റു​മീ​റ്റ​ർ മാ​റി സ​ഞ്ച​രി​ക്കും. ത​ല​ശ്ശേ​രി ര​ണ്ടാം ഗേ​റ്റി​ലെ​ത്തു​േ​മ്പാ​ൾ നി​ല​വി​ലെ പാ​ത​ക്ക്​ അ​രി​കി​ലൂ​ടെ ത​ല​ശ്ശേ​രി സ്​​റ്റേ​ഷ​നി​ലെ​ത്തും. ത​ല​ശ്ശേ​രി​യി​ൽ സ്​​റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ലെ സ്​​റ്റേ​ഷ​െൻറ പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്തൂ​ടെ പാ​ത ക​ട​ന്നു​പോ​കും.

കൊ​ടു​വ​ള്ളി പാ​ല​ത്തി​ന​ടു​ത്തെ​ത്തു​േ​മ്പാ​ൾ കി​ഴ​ക്ക്​ ഭാ​ഗ​ത്തി​ലൂ​ടെ ധ​ർ​മ​ടം മൊ​യ്​​തു പാ​ല​ത്തി​ന​രി​കി​ലൂ​ടെ 75 മീ​റ്റ​റോ​ളം വി​ട്ട്​ സ​ഞ്ച​രി​ക്കും. മു​ഴ​പ്പി​ല​ങ്ങാ​ട്​ ബൈ​പാ​സി​ന​രി​കെ​യെ​ത്തു​േ​മ്പാ​ൾ വീ​ണ്ടും നി​ല​വി​ലെ പാ​ത​ക്ക്​ തൊ​ട്ട​രി​കി​ലെ​ത്തും. തു​ട​ർ​ന്ന്​ ന​ടാ​ലി​ലെ​ത്തു​േ​മ്പാ​ൾ വീ​ണ്ടും 80 മീ​റ്റ​ർ കി​ഴ​ക്കോ​​ട്ടേ​ക്ക്​ അ​ക​ലും. ചാ​ല മാ​തൃ​ഭൂ​മി ഓ​ഫി​സി​ന്​ മു​ന്നി​ലൂ​ടെ ക​ട​ന്ന്​ മിം​മ്​​സ്​ ആ​ശു​പ​ത്രി​ക്ക്​ പി​റ​കി​ലൂ​ടെ ചാ​ല​ക്കു​ന്നി​ന​രി​കെ​യെ​ത്തു​േ​മ്പാ​ൾ നി​ല​വി​ലെ ലൈ​നി​നോ​ട​ടു​ക്കും. തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​െൻറ കി​ഴ​ക്ക്​ ഭാ​ഗ​ത്തൂ​ടെ പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക്​ പോ​കും.

വ​ള​പ​ട്ട​ണം പാ​ല​ത്തി​െൻറ കി​ഴ​ക്കു​ ഭാ​ഗ​ത്താ​ണ്​ പു​തി​യ പാ​ലം നി​ർ​മി​ക്കു​ക. പ​ഴ​യ​ങ്ങാ​ടി ടൗ​ണി​െൻറ​യും കി​ഴ​ക്ക്​ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ്​ പു​തി​യ പാ​ത​യു​ടെ സ​ഞ്ചാ​ര​പ​ഥം. കു​പ്പം പു​ഴ​ക്ക​രി​കെ​യെ​ത്തു​േ​മ്പാ​ൾ 50​ മീ​റ്റ​ർ അ​ക​ന്ന്​ സ​ഞ്ച​രി​ക്കും. പി​ന്നീ​ട്​ കൊ​വ്വ​പ്പു​റ​ത്തെ​ത്തു​േ​മ്പാ​ൾ വീ​ണ്ടും കി​ഴ​ക്ക്​ ഭാ​ഗ​ത്തൂ​ടെ നി​ല​വി​ലെ പാ​ത​ക്ക​രി​കി​ലൂ​ടെ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലേ​ക്കു​ പ്ര​വേ​ശി​ക്കും. പാ​ത​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി റ​വ​ന്യൂ വ​കു​പ്പ്​ ക​ണ്ണൂ​ർ ജി​ല്ല ക​ല​ക്​​ട​റോ​ട്​ റി​പ്പോ​ർ​ട്ട്​ തേ​ടും. ഇ​തി​നു​ശേ​ഷ​മാ​ണ്​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ക്കു​ക.

Related posts

ആറളം ഫാം പുനരധിവാസ മേഖലയിൽ കോളേജ് കാമ്പസ് എന്ന ആവശ്യം ശക്തമാകുന്നു

Aswathi Kottiyoor

എ​ക്സൈ​സി​ന്‍റെ തീ​വ്ര​യ​ജ്ഞ പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor

ഒന്നുമുതൽ ഒമ്പതുവരെ 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox