• Home
  • kannur
  • ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​നി​ക്ക് മൊ​ബൈ​ൽ ന​ൽ​കി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം
kannur

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​നി​ക്ക് മൊ​ബൈ​ൽ ന​ൽ​കി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം

കൊ​ട്ടി​യൂ​ർ: ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് പ‍​ഠ​ന​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി​ലി ചാ​ക്കോ​യാ​ണ് ചു​ങ്ക​ക്കു​ന്ന് ഒ​റ്റ​പ്ലാ​വ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി കി​ട​പ്പി​ലാ​ണ്. ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​ന്‍റെ വി​ഷ​മം വി​ദ്യാ​ർ​ഥി​നി ജൂ​ബി​ലി ചാ​ക്കോ​യോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മൊ​ബൈ​ൽ ഫോ​ൺ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ൺ സൗ​ക​ര്യ​വും മൊ​ബൈ​ൽ സി​ഗ്ന​ലും ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും ജൂ​ബി​ലി ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ൺ കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗം മി​നി പൊ​ട്ട​ങ്ക​ൽ, കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജു മു​ക്ക​ട​ക്കാ​ട്ട്, ബി.​പി.​ജ​യ്സ​ൺ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor

വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Aswathi Kottiyoor

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നുമു​ത​ല്‍ കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox