21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • നെറ്റ്‌വർക്ക്​​ കിട്ടാക്കനി; ഇ​രി​ട്ടി മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍
kannur

നെറ്റ്‌വർക്ക്​​ കിട്ടാക്കനി; ഇ​രി​ട്ടി മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

ഇ​രി​ട്ടി: അ​ധ്യ​യ​നം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഓ​ൺ​ലൈ​നാ​യ​തി​നാ​ൽ ഇ​രി​ട്ടി മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. അ​യ്യ​ന്‍കു​ന്ന്, ആ​റ​ളം, ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് മൊ​ബൈ​ല്‍ നെ​റ്റ് വ​ര്‍ക്കി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ന്നി​ൻ​ച​രി​വു​ക​ളി​ലും മ​റ്റും മൊ​ബൈ​ല്‍ റേ​ഞ്ച്​​കി​ട്ടു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി ടെൻറു​ക​ളും ഷീ​റ്റു​ക​ളും കെ​ട്ടി പ​ഠ​ന​കേ​ന്ദ്രം ഒ​രു​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്ന​ത്. കേ​ര​ള -ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ന​ത്തോ​ട് ചേ​ർ​ന്നാ​ണ് മി​ക്ക ടെൻറു​ക​ളും.

ക​ഴി​ഞ്ഞ വ​ര്‍ഷം ടെ​ലി​വി​ഷ​നി​ലൂ​ടെ​യാ​ണ് ക്ലാ​സ് ന​ട​ന്നി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ക്കു​റി അ​ധ്യാ​പ​ക​ര്‍ ത​ന്നെ ഗൂ​ഗ്​​ള്‍ മീ​റ്റി​ലൂ​ടെ അ​ധ്യ​യ​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​യ്യ​ന്‍കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ത്തും​ക​ട​വി​ല്‍ മാ​ത്രം 150 ഓ​ളം കു​ട്ടി​ക​ളു​ടെ പ​ഠ​ന​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. പാ​ല​ത്തും​ക​ട​വ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക ഏ​ര്‍പ്പെ​ടു​ത്തി​യ കേ​ര​ളാ വി​ഷ​ന്‍ ബ്രോ​ഡ്ബാ​ൻ​ഡ്​​ വൈ​ഫൈ നെ​റ്റ്​​വ​ര്‍ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ചു​രു​ക്കം കു​ട്ടി​ക​ളെ​ങ്കി​ലും അ​ധ്യ​യ​നം ഇ​പ്പോ​ള്‍ ന​ട​ത്തി​വ​രു​ന്ന​ത്. വീ​ടു​ക​ളു​ടെ അ​ക​ല​വും, കു​ന്നി​ന്‍ച​രി​വു​ക​ളും ക​ണ​ക്കാ​ക്കാ​തെ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ഷം പ​ര​മാ​വ​ധി കേ​ബ്​​ള്‍ ക​ണ്​​ഷ​ന്‍ കേ​ര​ള വി​ഷ​ന്‍ ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ൻ​റ​ര്‍നെ​റ്റ് ക​ണ​ക്​​ഷ​ന്‍ എ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഈ ​മേ​ഖ​ല​യി​ല്‍ ഏ​റെ​യാ​ണ്. കേ​ര​ള -ക​ർ​ണാ​ട​ക വ​ന്യ​ജീ​വി സ​ങ്കേ​ത​ത്താ​ല്‍ മൂ​ന്നു ഭാ​ഗ​വും ചു​റ്റ​പ്പെ​ട്ട ഈ ​പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്നാ​ണ് മ​ല​മു​ക​ളി​ലും മ​റ്റും ഇ​രു​ന്ന് പ​ഠ​നം ന​ട​ത്തു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ള്‍ പ​റ​യു​ന്നു.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​നം സു​ഗ​മ​മാ​ക്കാ​ന്‍ പ​ള്ളി വി​കാ​രി ഫാ. ​ജി​േ​ൻ​റാ പ​ന്ത​ലാ​ടി​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മേ​രി റെ​ജി, വാ​ര്‍ഡ് മെം​ബ​ര്‍ ബി​ജോ​യി പ്ലാ​ത്തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. ഇ​തേ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് പ​ല വാ​ര്‍ഡു​ക​ളി​ലും സ​മാ​ന അ​വ​സ്ഥ​യാ​ണ്. കൂ​ടാ​തെ ആ​റ​ളം, ഉ​ളി​ക്ക​ല്‍ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​യു​ണ്ട്. ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ഇ​ത്ത​രം മേ​ഖ​ല​യി​ലേ​ക്ക് വ​ന്ന​തോ​ടെ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​വി​ദ്യാ​ര്‍ഥി​ക​ള്‍.

Related posts

ജൻ സുരക്ഷ 2023 പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

റോഡാണെന്ന് കരുതി യുവാവ് കാറോടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox