21.6 C
Iritty, IN
February 23, 2024
  • Home
  • Thiruvanandapuram
  • കാലവർഷം നാളെമുതൽ ശക്തമാകും ; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌ …
Thiruvanandapuram

കാലവർഷം നാളെമുതൽ ശക്തമാകും ; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌ …

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ചമുതൽ കാലവർഷം ശക്തമാകുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ഞായറാഴ്‌ച വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ശനിയാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു.

ഞായറാഴ്‌ച മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌, ഇടുക്കി ജില്ലകളിലാണ്‌ ഓറഞ്ച്‌ അലർട്ട്‌. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്‌. വെള്ളിയാഴ്‌ചമുതൽ ഞായറാഴ്‌ചവരെ കേരളം,- കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 50 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന്‌ പോകരുത്‌. വ്യാഴാഴ്‌ച രാത്രി 11.30 വരെ കേരള തീരത്ത്‌ 3.2 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്ക്‌ സാധ്യതയുണ്ട്‌.

Related posts

വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ചെന്ന് അദാനി പോർട്സ്; സമരക്കാർക്കെതിരെ മന്ത്രി.

Aswathi Kottiyoor

സേവനം അനിവാര്യമായ ഘട്ടം; കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ കൂടുതല്‍ പേര്‍ സന്നദ്ധരാകണം: മുഖ്യമന്ത്രി………

Aswathi Kottiyoor

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം…

Aswathi Kottiyoor
WordPress Image Lightbox