26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴ: വിശദവിവരങ്ങള്‍ ഇങ്ങനെ
Kerala

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴ: വിശദവിവരങ്ങള്‍ ഇങ്ങനെ

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴ. ഈ മാസം 30 ന് ഉള്ളില്‍ കാര്‍ഡ് മാറ്റത്തിനുള്ള നടപടികള്‍ സ്വീകരിക്കാത്തവര്‍ക്കാണ് പിഴ ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ കിലോ കിലോ ഭക്ഷ്യധാന്യത്തിനും കാര്‍ഡ് കൈവശം വെച്ചിരിക്കുന്ന കാലാവധി കണക്കാക്കി പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം.

മുന്‍ഗണനാ കാര്‍ഡ് പ്രകാരം ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കണക്കനുസരിച്ചാണ് പിഴത്തുക തീരുമാനിക്കുക. കാര്‍ഡ് ഉടമയുടെ പേരില്‍ നാലുചക്ര വാഹനം ഉണ്ടെങ്കില്‍ വാഹനം രെജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ വാങ്ങിയ റേഷന്‍ കണക്കാക്കിയാകും പിഴ ഈടാക്കുക. കിലോയ്ക്ക് അരി 64 രൂപ, ഗോതമ്ബ് 20 രൂപ, പഞ്ചസാര 20 മുതല്‍ 25 വരെ എന്നിങ്ങനെയാണ് ഏകദേശം പിഴത്തുക. എ.എ.വൈ കാര്‍ഡ് പ്രകാരം മാസം 30 കിലോ അരി വാങ്ങുന്നയാള്‍ ശരാശരി 23000 രൂപ ഒരു വര്‍ഷത്തേക്ക് പിഴയായി അടക്കണം.

പിഴയോ, ശിക്ഷാ നടപടികളോ കൂടാതെ ഈ മാസം 30 വരെ കാര്‍ഡ് മാറ്റത്തിന് അപേക്ഷിക്കാം. ഇതിനായി കാര്‍ഡിലെ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ സ്കാന്‍ ചെയ്ത് അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് മെയില്‍ അയക്കാം, താലൂക്ക് സപ്ലൈ ഓഫീസറെയോ, റേഷന്‍ കടയുടമയെയോ നേരില്‍ കണ്ടും കാര്‍ഡ് മാറ്റത്തിനായി അപേക്ഷിക്കാം.

Related posts

മേയ് 20 മുതൽ 22 വരെ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​മെ​ത്തി

Aswathi Kottiyoor

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്; ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​വും ജിം​നേ​ഷ്യ​വും തു​റ​ക്കാം

Aswathi Kottiyoor
WordPress Image Lightbox