23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കും’, കെഎസ്‌ഇബിയുടേതടക്കം സഹായം തേടുമെന്ന് മുഖ്യമന്ത്രി…
Thiruvanandapuram

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കും’, കെഎസ്‌ഇബിയുടേതടക്കം സഹായം തേടുമെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാഠപുസ്തകം പോലെ തന്നെ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങളും കുട്ടികളുടെ കൈവശം ഉണ്ടാവേണ്ടതുണ്ട്. അത് വാങ്ങാന്‍ ശേഷി ഇല്ലാത്തവര്‍ക്കും ഉപകരണങ്ങള്‍ ലഭ്യമാകണം. അതിന് വിവിധ ശ്രോതസ്സുകളെ ഒന്നിച്ച്‌ അണിനിരത്തി ലഭ്യമാക്കണമെന്നാണ് കരുതുന്നത്.
കണക്ടിവിറ്റി ഇല്ലാത്തിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോ​ഗം വിളിച്ചിട്ടുണ്ട്. ആദിവാസിമേഖലയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
എങ്ങനെ ലഭ്യമാക്കുെ എന്ന് പരിശോധിച്ച്‌ വരികയാണ്. മറ്റ് മേഖലകളുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈന്‍ കേബിള്‍ നെറ്റ്വര്‍ക്ക് ഉപയോ​ഗപ്പെടുത്താന്‍ കഴിയുമെങ്കില്‍ കെഎസ്‌ഇബിയുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി.

Related posts

സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊവിഡ്, 18 മരണം; 5280 പേർക്ക് രോഗമുക്തി

Aswathi Kottiyoor

അവർ അനാഥരാകില്ല , ഒപ്പമുണ്ടാകും സർക്കാർ ; മാതാപിതാക്കളുടെ കാലശേഷവും പരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്ന സമഗ്രപദ്ധതി…………..

Aswathi Kottiyoor

ആശുപത്രികൾ സുസജ്ജം ; 25 ഇടത്ത്‌ 194 പുതിയ ഐസിയു , 19 ആശുപത്രികളിൽ 146 എച്ച്ഡിയു യൂണിറ്റ്‌

Aswathi Kottiyoor
WordPress Image Lightbox