ഇന്ധന വിലവർധനക്കെതിരെ ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട് വർക്കേഴ്‌സ് ഫെഡറേഷൻ ആഹ്വാനം ചെയ്ത പ്രതിരോധ സമരത്തിന്റെ ഭാഗമായി ജില്ലയിലെ 51 കേന്ദ്രങ്ങളിൽ ധർണ നടന്നു. നഗരകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും മോട്ടോർ തൊഴിലാളി കേന്ദ്രങ്ങളിലുമായിരുന്നു സമരം. കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിനു മുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു. കെ പ്രവീൺ അധ്യക്ഷനായി. എ വി പ്രകാശൻ, കെ ജ്യോതീന്ദ്രൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകനും കെഎസ്‌ആർടിസി ഡിപ്പോയിൽ സിഐടിയു ജില്ലാ ട്രഷറർ അരക്കൻ ബാലനും ഉദ്ഘാടനംചെയ്തു. കൂത്തുപറമ്പിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്‌തു. പയ്യന്നൂർ–- പി വി കുഞ്ഞപ്പൻ, മൂന്നുപെരിയ–- കെ ജയരാജൻ, താഴെ ചൊവ്വ –-കെ ബഷീർ എന്നിവർ ഉദ്ഘാടനംചെയ്തു. തലശേരി–- എസ് ടി ജയ്സൺ, മട്ടന്നൂർ–-എൻ വി ചന്ദ്രബാബു, ഇരിട്ടി–- വൈ വൈ മത്തായി എന്നിവരും ഉദ്‌ഘാടനംചെയ്‌തു.
തളിപ്പറമ്പ്–- എം ചന്ദ്രൻ, പിണറായി–- ടി അനിൽ, ആലക്കോട് –- എം കെ സെബാസ്റ്റ്യൻ, പാപ്പിനിശേരി–- ശ്രീധരൻ, ശ്രീകണ്‌ഠപുരം–- എം സി ഹരിദാസൻ എന്നിവർ ഉദ്ഘാടനംചെയ്തു.