24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍നില്‍പ്പ് സമരം സംഘടിപ്പിച്ചു
Peravoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍നില്‍പ്പ് സമരം സംഘടിപ്പിച്ചു

പേരാവൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.
എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക,വ്യാപാരികളെയും തൊഴിലാളികളെയും ജീവിക്കാന്‍ അനുവദിക്കുക,അടച്ചുപൂട്ടിയ കാലത്തെ വാടക ഒഴിവാക്കുക,വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുകൊണ്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക,സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ കട പരിശോധന അവസാനിപ്പിക്കുക,വ്യാപാരികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നില്‍പ്പ് സമരം നടത്തിയത്
പി അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി എ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.പി പുരുഷോത്തമന്‍,കെ കെ രാമചന്ദ്രന്‍,മനോജ് താഴെപുര,രാജന്‍ ഫെമിന,മാത്യു,ജോണി, എം ജെ വര്‍ഗീസ് ,തങ്കശ്യാം എന്നിവര്‍ നേതൃത്വം നല്‍കി

Related posts

ബിജെപി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി

Aswathi Kottiyoor

നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Aswathi Kottiyoor

നെടുംപൊയില്‍ 28ാം മൈലില്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം

Aswathi Kottiyoor
WordPress Image Lightbox