23.5 C
Iritty, IN
November 22, 2024
  • Home
  • kannur
  • കൊവിഡ് വാക്സിനേഷന്‍ 95 കേന്ദ്രങ്ങളില്‍
kannur

കൊവിഡ് വാക്സിനേഷന്‍ 95 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ജൂണ്‍ 10ന് വ്യാഴാഴ്ച ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 40- 44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 11 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.ഒമ്പത് കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും രണ്ട് കേന്ദ്രങ്ങളില്‍ കോവാക്‌സിനുമാണ് നല്‍കുക

കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 28 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക

45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള(1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 56 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഏഴ് കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക. ഈ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാത്രമായിരിക്കും. ഇത് കൂടാതെ 49 കേന്ദ്രങ്ങളില്‍ കോവാക്‌സിനും നല്‍കുന്നുണ്ട്. ഇതില്‍ 6 കേന്ദ്രങ്ങളില്‍ സ്‌പോട്ട് രെജിസ്‌ട്രേഷന്‍ മാത്രമായിരിക്കും. 43 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കും വാക്സിനേഷന്‍ നല്‍കും

Related posts

കുറ്റ്യാടി–- – നാദാപുരം–- -മട്ടന്നൂർ -വിമാനത്താവളം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായി

Aswathi Kottiyoor

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ

Aswathi Kottiyoor

യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍.

Aswathi Kottiyoor
WordPress Image Lightbox