നീല, വെള്ള കാർഡ് ഉടമകൾക്ക് മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിൽ പത്ത് കിലോഗ്രാം സ്പെഷൽ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു.
സെർവർ തകരാർ പരിഹരിക്കുന്നതിന് ഐടി മിഷനും എൻഐസിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നുണ്ട്. ആധാർ സെർവർ ഏജൻസിയിൽ ഉണ്ടാകുന്ന തകരാറുകൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. കെ.ജെ. മാക്സി, കെ.കെ. ശൈലജ, പി. മമ്മിക്കുട്ടി, കെ. ആൻസലൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.