25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​കൾ പ​രി​ഹ​രി​ക്ക​ണം ; കെസി​വൈഎം
kannur

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​കൾ പ​രി​ഹ​രി​ക്ക​ണം ; കെസി​വൈഎം

കേ​ള​കം: ഇ​ന്‍റ​ർ​നെ​റ്റ്, മൊ​ബൈ​ൽ ഫോ​ൺ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ‌ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കെ​സി​വൈ​എം ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ട്ടി​യൂ​ർ , കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല ഭാ​ഗ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​പ്നം മാ​ത്ര​മാ​ണ്.
കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ൽ​ച്ചു​രം, നെ​ല്ലി​യോ​ടി, ച​പ്പ​മ​ല, പാ​ലു​കാ​ച്ചി മ​ല , ഒ​റ്റ​പ്ലാ​വ്, കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​ഗി​രി, ചെ​ട്ടി​യാം​പ​റ​മ്പ്, തു​ള്ള​ൽ, വെ​ള്ളൂ​ന്നി മേ​ഖ​ല​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ച് മ​ഴ​യ​ത്തും വെ​യി​ലി​ലും വീ​ടി​നു പു​റ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​ണെ​ന്ന് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഡ​യ​റ​ക്ട​ർ ഫാ. ​ജീ​ഫി​ൻ മു​ട്ട​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി പു​തു​പ്പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി വി​മ​ൽ കൊ​ച്ചു​പു​ര​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​സി​ൽ മാ​ളി​യേ​ക്ക​ൽ, സോ​നു ത​ട​ത്തി​ൽ, ജോ​ഷ​ൽ ഈ​ന്തു​ങ്ക​ൽ, വി​നീ​ഷ് മ​ഠ​ത്തി​ൽ, ബി​നി​ൽ മ​റ്റ​ത്തി​ൽ, ആ​ൻ​മ​രി​യ ക​ള​ത്തി​ൽ , ജി​ൽ​ട്ട​ൻ കൊ​ച്ചു​വെ​മ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ

Aswathi Kottiyoor

കണ്ണൂര്‍ സിറ്റി റോഡ് നവീകരണം: ഭൂമി ഏറ്റെടുക്കല്‍ നടപടിയാകാമെന്ന്​ ഹൈകോടതി

Aswathi Kottiyoor

ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox