ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകൾ നിക്ഷേപകർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ഡോസ് എങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുത്ത സ്ഥിര നിക്ഷേപകർക്ക് 0.30 ശതമാനം പലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. 999 ദിവസക്കാലയളവിലെ നിക്ഷേപത്തിനാണ് ഇത് ബാധകം. സെൻട്രൽ ബാങ്കിന്റെ പദ്ധതിപ്രകാരം വാക്സിൻ എടുത്ത നിക്ഷേപകർക്ക് കാൽശതമാനം പലിശയാണ് അധികം നൽകുക. ഇമ്മ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന് കാലാവധി.
പുതിയ നിക്ഷേപങ്ങൾക്കാണ് അധിക പലിശ ബാങ്കുകൾ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ പദ്ധതിയുമായി രംഗത്ത് വന്നേക്കും.