• Home
  • kannur
  • നെറ്റ്‌വര്‍ക്ക് കവറേജ്: പ്രശ്‌നം പരിഹരിക്കും കലക്ടർ…………
kannur

നെറ്റ്‌വര്‍ക്ക് കവറേജ്: പ്രശ്‌നം പരിഹരിക്കും കലക്ടർ…………

കണ്ണൂർ:ഓൺലൈൻ പഠനത്തിന്‌ വെല്ലുവിളിയായ നെറ്റ്‌വർക്ക് കവറേജ് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് കലക്ടർ ടി വി സുഭാഷ് അറിയിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങൾ പരിഹാരിക്കാൻ സംഘടിപ്പിച്ച അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മൊബൈൽ, ഇന്റർനെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ജൂൺ ഏഴിന് ടെലികോം പ്രതിനിധികളുടെ പ്രത്യേക യോഗം ചേരും. അദാലത്തിൽ പങ്കെടുത്തവരുടെ ആവശ്യങ്ങൾക്ക് മറുപടിയായാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
നെറ്റ്വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കി മൊബൈൽ, ഇന്റർനെറ്റ് സേവന ദാതാക്കളുമായി ബന്ധപ്പെടും. ഇതിനായി ഒരു മോണിറ്ററിങ്‌ കമ്മിറ്റിക്ക് രൂപം നൽകും. ആവശ്യമായ സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ നടപടിയെടുക്കും. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണമുണ്ടാവണം. ഓൺലൈൻ ക്ലാസുകൾക്കായി ചുരുങ്ങിയ ചെലവിൽ കൂടുതൽ ഡാറ്റ ലഭിക്കുന്ന രീതിയിലുള്ള സ്റ്റുഡൻസ് പാക്ക് റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദാലത്തിൽ പങ്കെടുത്ത ബിഎസ്എൻഎൽ പ്രതിനിധി അറിയിച്ചു.
പഠന സാമഗ്രികൾ ഇല്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിജസ്ഥിതി പരിശോധിച്ച് അവ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. തീരെ നെറ്റ്‌വർക്ക് ലഭ്യത ഇല്ലാത്ത ഇടങ്ങളിൽ താൽക്കാലികമായി പൊതുപഠന കേന്ദ്രങ്ങൾ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ അറിയിച്ചു.
പട്ടികജാതി- പട്ടികവർഗ കോളനികളിലെയും ദുർബല വിഭാഗങ്ങളിലെയും വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന്‌ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ വിഷനുമായി ചേർന്ന് ലൈവ് ടെലഫോൺ പരിപാടിയായാണ് അദാലത്ത് സംഘടിപ്പിച്ചത്. തൽസമയ പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് പ്രശ്‌നങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി സ്ഥിരം ഫോൺ നമ്പർ സംവിധാനം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു.
അദാലത്തിൽ ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ എസ് വേണുഗോപാൽ, ജിയോ കണ്ണൂർ സെന്റർ മാനേജർ രാകേഷ് രാജൻ, വൊഡാഫോൺ- ഐഡിയ നോഡൽ ഓഫീസർ സൂര്യ സുരേന്ദ്രൻ, എയർടെൽ നോഡൽ ഓഫീസർ ഷീന സാമുവൽ, കേരളവിഷൻ ഡയറക്ടർ കെ വിജയകൃഷ്ണൻ, കണ്ണൂർ വിഷൻ ബ്യൂറോ ചീഫ് മനോജ് മയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

‘പാർട്‌ ടൈം ജീവനക്കാർ തുല്യവേതനത്തിന്‌ അർഹരല്ല’

Aswathi Kottiyoor

സഹായി വോട്ട്: കൈയിൽ മഷി പുരട്ടണമെന്ന് കളക്ടർ ……..

Aswathi Kottiyoor

മണ്ഡലകാലത്തെ വരവേൽക്കാൻ ഒരുങ്ങി മുണ്ടയാംപറമ്പ് തറക്കുമീത്തൽ ശ്രീ ഭഗവതി ക്ഷേത്രം

Aswathi Kottiyoor
WordPress Image Lightbox