കാക്കയങ്ങാട്:മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ കാക്കയങ്ങാട് പിഞ്ഞാണ പാറയിലുള്ള പി.പി മീനാക്ഷിയുടെ വീടിന്റെ മേല്‍ക്കൂരയാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ തകര്‍ന്നത്.വീട്ടിനുള്ളില്‍ മീനാക്ഷി അമ്മയും സഹോദരിയും ഉണ്ടായിരുന്നെങ്കിലും രണ്ടുപേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മീനാക്ഷിയമ്മയുടെ വീട് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു, സിപിഐഎം കാക്കയങ്ങാട് ലോക്കല്‍ സെക്രട്ടറി എം.ബിജു, മണികണ്ഠന്, സുരേഷ്, കെ.പി ബാബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. വീട് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കാക്കയങ്ങാട് ലോക്കല്‍ സെക്രട്ടറി എം.ബിജു പറഞ്ഞു.