23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മരങ്ങളെ പുണരാം ഹൃദയത്തോട് ചേർക്കാം; മരങ്ങളെ ആലിംഗനം ചെയ്ത് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു…………
kannur

മരങ്ങളെ പുണരാം ഹൃദയത്തോട് ചേർക്കാം; മരങ്ങളെ ആലിംഗനം ചെയ്ത് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു…………

മരങ്ങളെ പുണരാം ഹൃദയത്തോട് ചേർക്കാം
സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ മണിക്കടവ് എൻഎസ്എസ് യൂണിറ്റ് വളണ്ടിയർമ്മാർ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങളെ ആലിംഗനം ചെയ്ത് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ട്രീ ഹഗ് എന്താണെന്നും ഇതിൻ്റെ പ്രാധാന്യമെന്തെന്നും ട്രാവൽ ബ്ലോഗറും ഇംഗ്ലീഷ് അധ്യാപകനുമായ ശ്രീ റിനോ ജോസ് വിശദീകരിച്ചു.സെൻ്റ് തോമസ് ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷാജി വർഗ്ഗീസ് സാർ പരിസ്ഥിതി ദിന സന്ദേശം നൽകി. മരത്തെ ആലിംഗനം ചെയ്ത് സ്റ്റാഫ് സെക്രട്ടറി പ്രസാദ് സർ പ്രോഗ്രാം ഉദ്ഘാടനംചെയ്തു. സാമുഹിക അകലം പാലിച്ച് വീടുകളിലാണ് വളണ്ടിയർമ്മാർ പ്രോഗ്രാം നടത്തിയത്. അധ്യാപരായ ശോഭ ടോം, റിനി പി.എ ,ജ്യോതിസ് ജോസ്, എന്നിവർ നേതൃത്വം നൽകി.
ഇതോടൊപ്പം വീടുകളിൽ മരതൈകൾ കുട്ടികൾ നടുകയും ചെയ്തു. അധ്യാപരായ ഹൻസൽ മരിയ ടോം, അഞ്ജു, മഞ്ജു, ടിനി, സിറിൽ സാർ എന്നിവർ നേതൃത്വം നൽകി. എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ അലൻ ബോസ് ,അമ്മു കാതറിൻ റാണി എന്നിവർ വളണ്ടിയർമ്മാർക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി കൂടെ നിന്നു.പരിപാടി ഗംഭീര വിജയമാക്കിയതിന് NSS പ്രോഗ്രാം ഓഫീസർ സുധീഷ് കെ.ആർ നന്ദി രേഖപ്പെടുത്തി

Related posts

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി

Aswathi Kottiyoor

കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്തു

Aswathi Kottiyoor

നഴ്സിങ് പി.ജി. അലോട്ട്മെന്റ് രണ്ടിന്.

Aswathi Kottiyoor
WordPress Image Lightbox