ഇരിട്ടി : ഇരിട്ടി റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ സി. ഷാബുവും സംഘവും കലാങ്കി മേഖലയിൽ നടത്തിയ പരിശോധനയിൽ വാഹനത്തിൽ സൂക്ഷിച്ച 17. 280ലിറ്റർ കർണ്ണാടക മദ്യം പിടിക്കൂടി. ഇതുമായി ബന്ധപ്പെട്ട് വട്ട്യംതോട് സ്വദേശി കൊച്ചിലാട്ട് ബിനു ജോസഫിനെതിരെ കേസെടുത്തു. ഇയാൾ മദ്യം കൊണ്ടുവരുവാനായി ഉപയോഗിച്ച കെ എൽ 13 എ എൽ 9823 ഐറിസ് ഓട്ടോവും കസ്റ്റഡിയിൽ എടുത്തു. ഓടിപ്പോയ പ്രതിയെ പിടികൂടാനുള്ള ശ്രമം നടന്നുവരുന്നു. കണ്ണൂർ എക്സൈസ് ഇന്റെലിജെൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കർണാടക ഫോറസ്റ്റ് വഴി മദ്യം കടത്തി കൊണ്ട് വന്ന് മേഖലയിൽ വിതരണം നടത്തുന്ന കണ്ണികളിൽ ഒരാളാണ് ബിനു ജോസഫ് എന്ന് എകസൈസ് സംഘംമ് പറഞ്ഞു.
പ്രിവന്റീവ് ഓഫിസർ കെ.പി. പ്രമോദ്, കണ്ണൂർ ഐ ബി പ്രിവന്റീവ് ഓഫീസർ അബ്ദുൾ നിസാർ, സിവിൽ എക്സ്സൈസ് ഓഫിസർമാരായ സി. ഹണി, കെ. രമീഷ് , ഡ്രൈവർ കെ.ടി. ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറ്റൊരു സംഭവത്തിൽ ഇരിട്ടി എക്സൈസ് റെയിഞ്ച് സംഘം മലയോര മേഖലയിലെ കോളിത്തട്ട് , ആനക്കുഴി , രണ്ടാംകൈമല ഭാഗത്ത് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ ഭാഗത്തെ തോട്ടിൻ കരയിൽ പൊതു സ്ഥലത്ത് സൂക്ഷിച്ച് വച്ച നിലയിൽ 200 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. വ്യാജമദ്യ നിർമ്മാണത്തിനായി പ്ലാസ്റ്റിക് ടാങ്കിൽ തയാറാക്കി സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു . പ്രിവ. ഓഫീസർ പി.സി. വാസുദേവൻ , സി ഇ ഒ മാരായ ബാബുമോൻ ഫ്രാൻസിസ്, ഷൈബി കുര്യൻ, സി. ഹണി , സുരേഷ് പുൽപ്പറമ്പിൽ എന്നിവർ അടങ്ങുന്ന സംഘമാണ് വാറ്റ് കേന്ദ്രം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.