26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍: ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
kannur

കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍: ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

ക​ണ്ണൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​ക്‌​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​ദേ​ശം ന​ല്‍​കി.
മൊ​ബൈ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ വാ​ഹ​നം സ​ഞ്ച​രി​ക്കു​ന്ന​തി​ന് ഭൂ​പ്ര​കൃ​തി അ​നു​സ​രി​ച്ചു​ള്ള റൂ​ട്ട് മാ​പ്പ്, ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍, വാ​ക്‌​സി​നേ​ഷ​ന്‍ ടീം ​എ​ന്നി​വ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​വും ഒ​രു​ക്ക​ണം. ഇ​വ ഇ​നി​യും ത​യാ​ര്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ എ​ത്ര​യും വേ​ഗം ഒ​രു​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
പൂ​ര്‍​ണ​മാ​യും കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്കാ​ണ് വാ​ക്‌​സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 4458 രോ​ഗി​ക​ള്‍ ജി​ല്ല​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ഇ​വ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കും. കി​ട​പ്പു​രോ​ഗി​ക​ളെ എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മൊ​ബൈ​ല്‍ യൂ​ണി​റ്റ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ക. തീ​രെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രും വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ പ്ര​യാ​സ​മു​ള്ള​വ​രു​മാ​യ രോ​ഗി​ക​ള്‍​ക്ക് മാ​ത്രം വീ​ടു​ക​ളി​ല്‍ ചെ​ന്ന് വാ​ക്‌​സി​ന്‍ ന​ല്‍​കും. പ​ട്ടി​ക വ​ര്‍​ഗ മേ​ഖ​ല​യി​ല്‍ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മ​റ്റ് പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍, ഡി​പി​എം ഡോ. ​അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലയിലെ 43 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം തുടങ്ങാന്‍ ഒഴിവ്

Aswathi Kottiyoor

ക​ണ്ണൂ​ർ കേ​ര​ള​ത്തി​നു ന​ൽ​കി​യ​ത് മൂ​ന്ന് മു​ഖ്യ​ൻ​മാ​രെ​യും 21 മ​ന്ത്രി​മാ​രെ​യും

Aswathi Kottiyoor

പണം നല്‍കാതെ നാട്ടുകാരെ കബളിപ്പിച്ച പ്രതി റിമാന്റില്‍

Aswathi Kottiyoor
WordPress Image Lightbox