കണ്ണൂർ: ജില്ലയിൽ കെ.എസ്.ആർ.ടി.സി കൂടുതൽ പ്രത്യേക സർവിസുകൾ നടത്തും. തിങ്കളാഴ്ച മുതൽ സർക്കാർ ഓഫിസുകളിൽ കൂടുതൽ ജീവനക്കാർ എത്തുന്ന സാഹചര്യത്തിൽ ഇവർക്കായുള്ള സർവിസുകളുടെ എണ്ണവും വർധിപ്പിക്കും. ജൂൺ ഒന്നുമുതൽ കൂത്തുപറമ്പ് -കണ്ണൂർ, ഇരിട്ടി- മട്ടന്നൂർ -കണ്ണൂർ, പയ്യാവൂർ, ശ്രീകണ്ഠപുരം, തളിപ്പറമ്പ് റൂട്ടുകളിലാണ് അധിക സർവിസ് തുടങ്ങിയത്. തിങ്കളാഴ്ച തളിപ്പറമ്പ്, പഴയങ്ങാടി വഴി പയ്യന്നൂരിലേക്ക് സർവിസ് നടത്തും. ഇതുവരെ പയ്യന്നൂർ ഡിപ്പോയിൽനിന്ന് കണ്ണൂരിലേക്കാണ് ബസ് സർവിസ് ഉണ്ടായത്. തലശ്ശേരിയിൽനിന്ന് കണ്ണൂർ വഴി വടകരയിലേക്കും സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്. േലാക്ഡൗണിനെ തുടർന്ന് നാലു ബസുകൾ മാത്രമാണ് ഇതുവരെ ഓടിയത്. സർക്കാർ ജീവനക്കാർക്കായി തിങ്കളാഴ്ച മുതൽ ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളിലേക്ക് കൂടുതൽ ബസുകൾ സർവിസ് നടത്തും.
previous post