30 C
Iritty, IN
October 2, 2024
  • Home
  • Iritty
  • *വീണ്ടും മദ്യവേട്ട; കൂട്ടുപുഴ എക്സെസ് ചെക്ക്പോസ്റ്റിൽ കർണ്ണാടക മദ്യവുമായി 2 യുവാക്കൾ പിടിയിൽ*
Iritty

*വീണ്ടും മദ്യവേട്ട; കൂട്ടുപുഴ എക്സെസ് ചെക്ക്പോസ്റ്റിൽ കർണ്ണാടക മദ്യവുമായി 2 യുവാക്കൾ പിടിയിൽ*

ലോക് ഡൗണിൽ വ്യാഴാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെ കൂട്ടുപ്പുഴ എക്സൈസ് ചെക്പോസ്റ്റിൽ പച്ചക്കറി കടത്തുന്ന വാഹനത്തിൽ 135.26 ലിറ്റർ കർണ്ണാടക മദ്യം ഒളിച്ചു കടത്താൻ ശ്രമിച്ച 2 യുവാക്കൾ പിടിയിലായി. മൗവ്വഞ്ചേരി സ്വദേശികളായ സിറാജുദീൻ (32) അബ്ദുൾ റംഷാദ് (31) എന്നീ യുവാക്കളെ എക്സൈസ് ഇൻസ്പെക്ടർ അനീഷ്.കെ.എ യും സംഘവും അറസ്റ്റ് ചെയ്തു. ലോക് ഡൗൺ സാഹചര്യം മുതലെടുത്ത് വൻലാഭം ലക്ഷ്യമിട്ടാണ് മദ്യം കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. പ്രിവന്റീവ് ഓഫീസർമാരായ ഷാജി. പി.സി, ഷിബു .കെ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു സി.കെ, അഖിൽ പി.ജി. എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ ഇരിട്ടി റെയ്ഞ്ചിന് കൈമാറി.
കഴിഞ്ഞ ദിവസവും ഇവിടെ മദ്യം പിടികൂടിയിരുന്നു.
ഇത് മൂന്നാം തവണയാണ് എക്സൈസ് വൻതോതിൽ മദ്യം പിടികൂടുന്നത്.

Related posts

ബ​ഫ​ർസോ​ൺ വിധി! മലയോരത്ത് സമരകാഹളം

Aswathi Kottiyoor

ജ​സ്റ്റി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ് ; കൂട്ടുപുഴ അതിർത്തിയിൽ കേരള -കർണാടക എക്സൈസ് പരിശോധന

Aswathi Kottiyoor
WordPress Image Lightbox