27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • ലോ​ക്ഡൗ​ണ്‍ ഇളവ്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍
kannur

ലോ​ക്ഡൗ​ണ്‍ ഇളവ്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ ചി​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​ന്തം നി​ല​യി​ല്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി.​സു​ഭാ​ഷ് അ​റി​യി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് മാ​ത്ര​മേ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്താ​ന്‍ നി​യ​മ​പ്ര​കാ​രം അ​ധി​കാ​ര​മു​ള്ളൂ. ഇ​ങ്ങ​നെ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ചു​മ​ത​ല. എ​ന്നാ​ല്‍ ചി​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തു​ന്ന​തി​ന് സ്വ​ന്തം നി​ല​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​ത്ത​രം സ്വ​ത​ന്ത്ര​മാ​യ ന​ട​പ​ടി​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ങ്ങ​നെ തീ​രു​മാ​ന​മെ​ടു​ത്ത യോ​ഗ​ങ്ങ​ളി​ല്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​താ​യും മ​ന​സി​ലാ​ക്കു​ന്നു. ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രെ സ്വീ​ക​രി​ക്കും.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ചോ മ​റ്റ് കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ഉ​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യെ അ​റി​യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​വ പ​രി​ഗ​ണി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യു​ക്ത​മാ​യ തീ​രു​മാ​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

ഹെറിറ്റേജ്‌ റൺ സീസൺ 2: തലശേരി ഒരുങ്ങി

Aswathi Kottiyoor

സ​മ്പൂ​ര്‍​ണ റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റ്: ജി​ല്ല​യി​ല്‍ പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി

Aswathi Kottiyoor

കോ​വി​ഡ്: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox