25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോവിഡ്: പ്രതിരോധത്തിന് ആയുർവേദവും
kannur

കോവിഡ്: പ്രതിരോധത്തിന് ആയുർവേദവും

കണ്ണൂർ: കോവിഡ്​ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രതിരോധ മാര്‍ഗങ്ങളുമായി ആയുര്‍വേദവും. ഇതിനോടകം 1,04,263 കോവിഡ് ബാധിതരാണ് ജില്ലയില്‍ ആയുര്‍വേദ ചികിത്സ തേടിയെത്തിയതെന്ന് ഡി.എം.ഒ ഡോ. മാത്യൂസ് പി. കുരുവിള അറിയിച്ചു. ആളുകളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും രോഗബാധയെ ചെറുക്കാനും കോവിഡാനന്തരം ആളുകളെ ബാധിക്കുന്ന ശാരീരിക മാനസിക വല്ലായ്​മകളെ ഇല്ലാതാക്കാനും ആയുര്‍വേദത്തെ സമീപിക്കുന്നവരും നിരവധിയാണ്. ആയുര്‍വേദത്തിലെ കോവിഡ് പ്രതിരോധ രീതികളില്‍ പ്രധാനപ്പെട്ടത് ഭേഷജം പദ്ധതിയാണ്. കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട രോഗികളെ ആയുര്‍വേദ മരുന്നുകള്‍ നല്‍കി ചികിത്സിക്കുന്ന പദ്ധതിയാണിത്. ചുമ, പനി, ശ്വാസംമുട്ട്, വയറിളക്കം, ശരീരവേദന, തലവേദന മുതലായ വിവിധ ലക്ഷണങ്ങളെ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്ന ഈ പദ്ധതിയിലൂടെ 3,870 രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. രോഗം ഭേദമായവര്‍ക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സ രീതിയാണ് പുനര്‍ജനി. നെഗറ്റിവ് ആയതിന് ശേഷവും ക്ഷീണം, ചുമ, ഉറക്കക്കുറവ്, കിതപ്പ് തുടങ്ങിയ പല ബുദ്ധിമുട്ടുകളും ആളുകളില്‍ കാണുന്നുണ്ട്. 5203 പേര്‍ പുനര്‍ജനി പദ്ധതിയിലൂടെ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുകയാണ് കോവിഡ് വരാതിരിക്കാനുള്ള മാര്‍ഗം. അതിനായി ആയുര്‍വേദത്തില്‍ ആരംഭിച്ച പദ്ധതിയാണ് അമൃതം, സ്വാസ്ഥ്യം, സുഖായുഷ്യം എന്നിവ. ഇതില്‍ പ്രതിരോധശേഷിക്കായുള്ള മരുന്നുകളും അതോടൊപ്പം നല്ല ഭക്ഷണ ശീലവും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് യോഗ, പ്രാണായാമം തുടങ്ങിയവയും പരിശീലിപ്പിക്കുന്നു. ജില്ലയില്‍ ഇതുവരെ 48,730 പേര്‍ സ്വാസ്ഥ്യം പദ്ധതിയിലും 25,864 പേര്‍ സുഖായുഷ്യം പദ്ധതിയിലും 20,816 പേര്‍ അമൃതം പദ്ധതിയിലുമായി ആയുര്‍വേദ ചികിത്സ തേടിയിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ആയുര്‍വേദ വിഭാഗം നടപ്പിലാക്കുന്ന മറ്റൊരു പദ്ധതിയാണ് സേവ് കാമ്പയിന്‍. സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം, ഔഷധങ്ങള്‍, വാക്​സിനേഷന്‍, വ്യായാമം, നല്ല ജീവിതരീതി എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സേവ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ജില്ല പഞ്ചായത്തി​ൻെറയും ജില്ല ആയുര്‍വേദ കോവിഡ്-19 റെസ്‌പോണ്‍സ് സെല്ലി​ൻെറയും മേല്‍നോട്ടത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളിലുള്ള ആയുര്‍വേദ ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍ എന്നിവ വഴിയാണ് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിനായി ജനപ്രതിനിധികള്‍, ആശാ-കുടുംബശ്രീ-അംഗൻവാടി-സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സ് വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നിലവിലുണ്ട്.

Related posts

സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം പ്ര​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം 18ന്

Aswathi Kottiyoor

ഓപ്പറേഷന്‍ പി ഹണ്ട്; റെയിഡില്‍ നിരവധി പേര്‍ കുടുങ്ങി.

Aswathi Kottiyoor

വ​നി​താ ക​മ്മീ​ഷ​ൻ: 10 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

Aswathi Kottiyoor
WordPress Image Lightbox