25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇ​രി​ട്ടിയി​ല്‍ ജാ​ഗ്ര​താനി​ര്‍​ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭാ സേ​ഫ്റ്റി ക​മ്മി​റ്റി
Iritty

ഇ​രി​ട്ടിയി​ല്‍ ജാ​ഗ്ര​താനി​ര്‍​ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭാ സേ​ഫ്റ്റി ക​മ്മി​റ്റി

ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​നതോ​ത് ഉ​യ​ര്‍​ന്നു​ത​ന്നെ നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി യോ​ഗം നി​ര്‍​ദേ​ശി​ച്ചു. സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും പ​രി​ശോ​ധ​ന തു​ട​ര​ണം.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന വാ​ര്‍​ഡു​ക​ളി​ല്‍ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കാ​നും ഇ​ത്ത​രം വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. പ​ഴം, പ​ച്ച​ക്ക​റി ചി​ല്ല​റ വി​ല്പ​ന സ്റ്റാ​ളു​ക​ള്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം​അ​ഞ്ചു വ​രെ​യും മൊ​ത്ത വ്യാ​പാ​രം രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും അ​നു​വ​ദി​ക്കു​ന്ന​താ​ണ്.
രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് റോ​ഡു​ക​ള്‍ അ​ട​ച്ച​തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തു​മാ​യ വാ​ര്‍​ഡു​ക​ളി​ല്‍ അ​വ​ശ്യ​സേ​വ​ന​ത്തി​ന് വോ​ള​ണ്ടി​യ​ര്‍​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. നി​ര്‍​മാ​ണ​സാ​മ​ഗ്രി വി​ല്പ​ന, ഹാ​ര്‍​ഡ് വെ​യ​ര്‍ ഷോ​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​യി​രി​ക്കും.​
വ​ര്‍​ക്ക് ഷോ​പ്പു​ക​ളും വാ​ഹ​ന സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ളും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാം. സ​ര്‍​ക്കാ​ര്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ നി​ഷ്‌​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​മ​യ​ക്ര​മ​വും പാ​ലി​ച്ചു മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളൂ.
ഹോ​ട്ട​ല്‍, റ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല. ​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ പാ​ടു​ള്ളൂ.

Related posts

ട്രയൽ റൺ വിജയകരം – പഴശ്ശി കനാൽ വഴി വെള്ളം ഒഴുകിയത് 13 വർഷത്തിന് ശേഷം

Aswathi Kottiyoor

മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ നടത്തി

Aswathi Kottiyoor

കൂട്ടുപുഴ പാലം നാട്ടുകാർ ഉപരോധിക്കുന്നു..

Aswathi Kottiyoor
WordPress Image Lightbox