കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചുമതലപ്പെടുത്തിയ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തന കാലാവധി ജൂണ്‍ ഒമ്പതുവരെ നീട്ടി. ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശമനുസരിച്ച് ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നത് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ കര്‍ശനമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ് അറിയിച്ചു.