24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ: അ​ന്തി​മ തീ​രു​മാ​നം ര​ണ്ട് ദി​വ​സ​ത്തി​ലു​ള്ളി​ലെ​ന്ന് കേ​ന്ദ്രം
Kerala

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ: അ​ന്തി​മ തീ​രു​മാ​നം ര​ണ്ട് ദി​വ​സ​ത്തി​ലു​ള്ളി​ലെ​ന്ന് കേ​ന്ദ്രം

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ര​ണ്ട് ദി​വ​സ​ത്തി​ന​കം ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. അ​ന്തി​മ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​ക്കു​ള്ളി​ൽ അ​റി​യി​ക്കാ​ൻ കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡി​ന്‍റെ അ​ട​ക്കം പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും മൂ​ല്യ​നി​ർ​ണ​യ​ത്തി​നു പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​യാ​യ മ​മ​ത ശ​ർ​മ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും എ​ഴു​തി അ​റി​യി​ക്കാ​ൻ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്ക​ണം എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ 9,10,11 ക്ലാ​സു​ക​ളി​ലെ മാ​ർ​ക്ക് പ​രി​ഗ​ണി​ച്ച് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ന​ൽ​കു​ന്ന കാ​ര്യ​മാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്. 19 വി​ഷ​യ​ങ്ങ​ളി​ൽ ഓ​ഗ​സ്റ്റി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം സി​ബി​എ​സ്ഇ​യും കേ​ന്ദ്ര​സ​ർ​ക്കാ​രും മു​ന്നോ​ട്ടു വ​ച്ചി​രു​ന്നു.

Related posts

മാഹിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി

Aswathi Kottiyoor

അന്തർദേശീയ വോളിബോൾ താരം പാവറട്ടി ആന്റണി അന്തരിച്ചു

Aswathi Kottiyoor

എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി എഫ് അനുകൂല്യം

Aswathi Kottiyoor
WordPress Image Lightbox