സംസ്ഥാനത്ത് ജൂണ്‍ 15 നകം പരമാവധി പേർക്ക് വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വാക്സിൻ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷൻ ഊർജിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വൈറോളജി ഇൻസ്റ്റിറ്റുട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്സിൻ നിർമാണ കന്പനികളുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ വാക്സിൻ കന്പനികൾക്ക് താൽപര്യമുണ്ട്. ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.