30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ജി.എസ്.ടി ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തൽ: പിഴവ് ഒഴിവാക്കാൻ സർക്കുലർ
Kerala

ജി.എസ്.ടി ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തൽ: പിഴവ് ഒഴിവാക്കാൻ സർക്കുലർ

സംസ്ഥാനത്തെ വ്യാപാരികൾ സമർപ്പിക്കുന്ന ജി.എസ്.ടി റിട്ടേണിൽ ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തുന്നതിലെ പിഴവ് ഒഴിവാക്കാൻ സഹായകരമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കി. യോഗ്യമല്ലാത്തതും ക്രമരഹിതവുമായ ഇൻപുട് ടാക്സ് ക്രഡിറ്റ് അതത് മാസം നൽകുന്ന ജി.എസ്.ടി.ആർ-3 ബി യിലെ ടേബിൾ 4 ഡി (1), 4 ഡി (2) ലാണ് രേഖപ്പെടുത്തേണ്ടത്. ജി.എസ്.ടി നിയമത്തിലെ വകുപ്പ് 17(5) പ്രകാരം പാസ്സഞ്ചർ മോട്ടോർ വാഹനത്തിനും കെട്ടിട നിർമാണ മേഖലയിലുമായി വ്യാപാരികൾ നേടിയ ക്രമരഹിതമായ ഇൻപുട് ടാക്സ് ക്രഡിറ്റ് ഡി.ആർ.സി-03 യിൽ സ്വമേധയാ വെളിപ്പെടുത്തി തിരിച്ചടയ്ക്കാം. ക്രമരഹിത ഇൻപുട് ടാക്സ് നേടിയ വ്യാപാരികൾ സ്വമേധയാ തിരിച്ചടച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വകുപ്പിന്റെ സർക്കുലർ 1/2021 ൽ ലഭിക്കും.

Related posts

സംസ്ഥാനത്തെ മഴ, ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; സ്വകാര്യ ബസില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട; യൂണിഫോം മതി

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

WordPress Image Lightbox