• Home
  • Kolayad
  • കോളനികളിൽ പാഠപുസ്തകമെത്തിച്ച് അധ്യാപകർ
Kolayad

കോളനികളിൽ പാഠപുസ്തകമെത്തിച്ച് അധ്യാപകർ

കോ​ള​യാ​ട് : ക​ണ്ണ​വം റി​സ​ർ​വ് വ​നമേ​ഖ​ല​യി​ൽ​പ്പെ​ട്ട യാ​ത്രാസൗ​ക​ര്യം കു​റ​ഞ്ഞ പ​ന്നി​യോ​ട്, പെ​രു​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കോ​ള​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കു​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ നേ​രി​ൽ ക​ണ്ടെ​ത്തി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് അ​ധ്യ​പ​ക​ർ.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്തി പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്ര​യാ​സം നേ​രി​ടു​ന്ന​തി​നാ​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ നേ​രി​ട്ടെ​ത്തി ന​ൽ​കി​യ​ത്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​റ്റു​പോ​യ ഗു​രു​ശി​ഷ്യ​ബ​ന്ധം വി​ള​ക്കി​ചേ​ർ​ക്ക​ൽ കൂ​ടി​യാ​യി ഇ​ത്ത​ര​മൊ​രു സ​ന്ദ​ർ​ശ​നം. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ജാ​ൻ​സി ജോ​സ​ഫ്, സ​ഹ​അ​ധ്യാ​പി​ക​മാ​രാ​യ നീ​തു വി​ക്ട​ർ, ഷെ​ർ​ളി ബ​ർ​ണാ​ഡ്,
തു​ഷാ​ര സെ​ബാ​സ്റ്റ്യ​ൻ, ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റ് കെ.​വി.​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പു​തി​യ ദൗ​ത്യ​വു​മാ​യി കോ​ള​നി​ക​ളി​ൽ എ​ത്തി​യ​ത്.

Related posts

ബോധവത്ക്കരണ ക്ലാസും ലഹരി വിരുദ്ധ റാലിയും…

Aswathi Kottiyoor

കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു…

Aswathi Kottiyoor

കെ.കെ.ശൈലജ ടീച്ചർ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് സമാരംഭം കുറിച്ചു

Aswathi Kottiyoor
WordPress Image Lightbox