28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍കടകളില്‍ അറിയിക്കണം പിന്‍മാറാന്‍ അവസരം ഉണ്ട്; അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന ബിപിഎല്‍ റേഷന്‍ കാര്‍ഡ് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി
Kerala

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍കടകളില്‍ അറിയിക്കണം പിന്‍മാറാന്‍ അവസരം ഉണ്ട്; അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന ബിപിഎല്‍ റേഷന്‍ കാര്‍ഡ് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി

കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് റേഷന്‍ കടകളില്‍ അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇറഞ്ഞു. ഇത്തരക്കാര്‍ക്ക് പിന്‍മാറാന്‍ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

മാത്രമല്ല ബി പി എല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരില്‍ നടപടിയുണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മാസ്‌ക് ഉള്‍പെടെയുളള പ്രതിരോധ സാമഗ്രികള്‍ അമിത വില ഈടാക്കി വിറ്റാല്‍ സര്‍കാര്‍ കര്‍ശന നടപടികളിലേക്ക് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ലീഗല്‍ മെട്രോളജി പരിശോധന ഊര്‍ജ്ജിതമാക്കും. കോവിഡ് കാലത്ത് വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ സര്‍കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയില്‍ തലസ്ഥാന വികസനം യാഥാര്‍ത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

ജാക്ക് ലിഫ്റ്റിംഗ് ടെക്‌നോളജി; സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ചു

Aswathi Kottiyoor

ആംബുലൻസ് സേവനം മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഇടപെടൽ

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസ മേഖലയിൽ 30 മികവിന്റെ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox